സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ എം സ്വരാജിനെ നിലമ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിപ്പിക്കാൻ സി പി എം തീരുമാനം. യു ഡി എഫിലെ ആര്യാടൻ ഷൌക്കത്തിനെയാണ് എം സ്വരാജ് നേരിടുക. പതിനാലാം കേരള നിയമസഭയിൽ തൃപ്പൂണിത്തറയിൽ നിന്ന് അദ്ദേഹം വിജയിച്ചിരുന്നു. എസ് എഫ് ഐ യിലൂടെയാണ് എം സ്വരാജ് രാഷ്ട്രീയത്തിൽ പേരെടുത്തത്. എസ് എഫ് ഐ മലപ്പുറം ജില്ലാ സെക്രട്ടറി,സംസ്ഥാന സെക്രട്ടറി, ഡി വൈഎഫ് ഐ സംസ്ഥാന പ്രസിഡണ്ട്, സെക്രട്ടറി, കാലിക്കറ്റ് സർവ്വകലാശാല യൂണിയൻ ചെയർമാൻ എന്നീ നിലകളിലും 46 കാരനായ സ്വരാജ് പ്രവർത്തിച്ചിട്ടുണ്ട്.
