മാഹി ഉൾപ്പെടെ സംസ്ഥാനത്ത് മദ്യവില വർധിച്ചു

മാഹി ഉൾപ്പെടെ സംസ്ഥാനത്ത് മദ്യത്തിൻ്റെ വില വർധിച്ചു. വിവിധയിനം മദ്യത്തിന് 10 മുതൽ 20 ശതമാനം വരെയാണ് വർധിച്ചിരിക്കുന്നത്. എക്സൈസ് തീരുവ കൂട്ടിയതോടെയാണ് വില വർധിച്ചത്. 50 ശതമാനത്തോളം വർധനയാണ് സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നത്. വലിയ തോതിലുള്ള വിലവർധന മദ്യവില്പനയെ ബാധിക്കുമെന്നതിനാൽ മദ്യഷാപ്പുടമകളും ലിക്കർ മർച്ചൻറ്സ് അസോസിയേഷനും പ്രതിഷേധം അറിയിച്ചതിനെത്തുടർന്നാണ് 20 ശതമാനത്തോളമാക്കി കുറച്ചിരിക്കുന്നത്.

അതേസമയം മദ്യശാല ഉടമകൾ 28 മുതൽ വാങ്ങിയ മദ്യം മാത്രമേ പുതിയ വിലയ്ക്ക് വിൽക്കാൻ പാടുള്ളൂവെന്ന് പുതുച്ചേരി ലീഗൽ മെട്രോളജി (എൻഫോഴ്‌സ്‌മെന്റ്) വ്യക്തമാക്കി. പഴയ മദ്യം പുതിയ വിലയ്ക്ക് വിൽക്കുന്ന മദ്യശാലകൾക്ക് 2011-ലെ പുതുച്ചേരി ലീഗൽ മെട്രോളജി (എൻഫോഴ്‌സ്‌മെന്റ്) കൺട്രോളർ റൂൾസ്‌ പ്രകാരം പരമാവധി പിഴ ചുമത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published.

Previous Story

ടി കണാരൻ മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു

Next Story

ഓഗസ്റ്റ് ഒന്നു മുതൽ യു.പി.ഐ വഴി ബാങ്ക് ബാലൻസ് നോക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും

Latest from Main News

ഭരണഘടനയെ തകർക്കാനുള്ള ബിജെപി നീക്കം മൗഢ്യമാണെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ‍്വ. കെ പ്രകാശ് ബാബു

കോഴിക്കോട്: ഭരണഘടനയെ തകർക്കാനുള്ള ബിജെപി നീക്കം മൗഢ്യമാണെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ‍്വ. കെ പ്രകാശ് ബാബു. ഇതിന്റെ ആദ്യപടിയായി

മാതൃഭാഷയ്ക്ക് വേണ്ടിയുള്ള സമരം വർഗ സമരം തന്നെയാണ് : ഡോകെ.എം. അനിൽ

മാതൃഭാഷാവകാശത്തിന് വേണ്ടി നടത്തുന്ന സമരം വർഗ സമരം തന്നെയെന്ന് പ്രശസ്ത സാംസ്കാരിക പ്രവർത്തകനും പ്രഭാഷകനുമായ ഡോ കെ എം അനിൽ അഭിപ്രായപ്പെട്ടു.

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 25.07.2025.വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 25.07.2025.വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ 👉ജനറൽമെഡിസിൻ ഡോ.ഷമീർ വി.കെ 👉സർജറിവിഭാഗം ഡോ.പ്രിയരാധാകൃഷ്ണൻ 👉ഓർത്തോവിഭാഗം ഡോ.സിബിൻസുരേന്ദ്രൻ 👉കാർഡിയോളജി വിഭാഗം ഡോ.ഖാദർമുനീർ.

തെരുവ് നായ ശല്യം – സെക്രട്ടറിയേറ്റിന് മുന്നിൽ റെസിഡന്റ്‌സ് അസോസിയേഷനുകൾ ശ്രദ്ധ ക്ഷണിക്കൽ സമരം നടത്തും

  കോഴിക്കോട്: തെരുവ് നായ ശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കോൺഫെഡറേഷൻ ഓഫ് റെസിഡന്റ്‌സ് വെൽഫെയർ അസോസിയേഷൻ (