കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ അതിദരിദ്ര വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് പഠനസാമഗ്രികൾ വിതരണം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് വിതരണോദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ ഷിജു അധ്യക്ഷത വഹിച്ചു. കുടുംബശ്രീ മെമ്പർ സെക്രട്ടറി വി രമിത പദ്ധതി വിശദീകരിച്ചു. കൗൺസിലർമാരായ രാജീവൻ, സുധ, നോർത്ത് സിഡിഎസ് ചെയർപേഴ്സൺ ഇന്ദുലേഖ, സൗത്ത് സിഡിഎസ് ചെയർപേഴ്സൺ കെ കെ വിബിന എന്നിവർ സംസാരിച്ചു.
