പൈപ്പിടാന്‍ കനാല്‍ റോഡ് കുഴിച്ചു മറിച്ചു, മഴക്കാലത്ത് യാത്രാ ദുരിതം

കൊയിലാണ്ടി: ആനക്കുളം കനാല്‍ റോഡ് ജല വിതരണ കുഴല്‍ സ്ഥാപിക്കാന്‍ കുഴിച്ചു മറിച്ചതിനെ തുടര്‍ന്ന് യാത്ര അതീവ പ്രയാസത്തില്‍. ഒട്ടെറെ കുടുംബങ്ങള്‍ ഗതാഗതത്തിനായി ആശ്രയിക്കുന്ന ഈ റോഡിപ്പോള്‍ കാല്‍ നട യാത്രയ്ക്ക് പോലും യോഗ്യമല്ലാത്ത അവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. കനാല്‍ റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടിട്ടും നടപ്പായിട്ടില്ല. അസുഖ ബാധിതരെ കൊണ്ടു പോകാന്‍ ഓട്ടോറിക്ഷ പോലും വിളിച്ചാല്‍ വരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

Leave a Reply

Your email address will not be published.