വടകര വില്യാപ്പള്ളി അരയാക്കൂൽ പാങ്ങോട്ടൂർ ഭഗവതി ക്ഷേത്രം വൻമരം കടപ്പുഴകി വീണ് പാടെ തകർന്നു

വടകര വില്യാപ്പള്ളി അരയാക്കൂൽ പാങ്ങോട്ടൂർ ഭഗവതി ക്ഷേത്രം വൻമരം കടപ്പുഴങ്ങി വീണ് പാടെ തകർന്നു. പ്രശസ്തമായ വടകര ലോകനാർ കാവ് ക്ഷേത്രവുമായി ബന്ധമുള്ളതാണ് പാങ്ങോട്ടൂർ ക്ഷേത്രം. കടപുഴകി വീണ വൻമരം നൂറുകണക്കിൽ വവ്വാലുകളുടെ ആവാസ കേന്ദ്രം കൂടിയാണ്.

ശക്തമായ കാറ്റിൽ കൂറ്റൻ മരങ്ങൾ കടപുഴകി വീണ് പൂർണ്ണമായും തകർന്ന വില്യാപ്പള്ളി അരയാക്കൂൽ താഴ പാങ്ങോട്ടൂർ ഭഗവതിക്കാവ് ക്ഷേത്രം മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ സന്ദർശിച്ചു. രാധാകൃഷ്ണൻ കാവിൽ, ബിജു പ്രസാദ്, പാറേമ്മൽ ബാബു, വി.കെ. ബാലൻ, ടി.പി. ബാബു എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published.