ചൈനീസ് വിദ്യാർത്ഥികളുടെ വിസ റദ്ദാക്കുമെന്ന അറിയിപ്പുമായി ട്രംപ് ഭരണകൂടം. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധമുള്ള വിദ്യാർത്ഥികളുടെ വിസ റദ്ദാക്കുമെന്നും വിസ മാനദണ്ഡങ്ങൾ പരിഷ്കരിക്കുമെന്നും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. ലോകമെമ്പാടുമുള്ള യുഎസ് എംബസികളോട് വിദ്യാര്ത്ഥി വിസയ്ക്കുള്ള അഭിമുഖങ്ങള് നിര്ത്തിവെക്കാനും കഴിഞ്ഞ ദിവസം നിർദ്ദേശിച്ചിരുന്നു.
