നാടിന്റെ പെരുമ ഉയർത്തിയ പെരുമ പയ്യോളി യു എ ഇ ക്ക് പുതിയ നേതൃത്വം

നാടിന്റെ പെരുമ ഉയർത്തിയ പെരുമ പയ്യോളി യു എ ഇ ക്ക് പുതിയ നേതൃത്വം. പ്രസിഡന്റായി സുനിൽ പാറേമ്മലിനെയും ജനറൽ സെക്രട്ടറിയായി ഷാമിൽ മൊയ്‌ദീനെയും ട്രഷറര്‍ ആയി മൊയ്‌ദീൻ പട്ടായിയെയും തിരഞ്ഞെടുത്തു. 25/05/2025ന് ദുബൈ റാഷിദിയയിലെ ബ്രൈറ്റ് ലേണെഴ്സ് പ്രൈവറ്റ് സ്കൂളിൽ വെച്ച് സംഘടിപ്പിച്ച ജനറൽബോഡി യോഗം പെരുമയുടെ സ്ഥാപക ശിൽപിയും മുൻ രക്ഷാധികാരിയുമായ രാജൻ കൊളാവിപ്പാലം ഉൽഘാടനം ചെയ്തു. ഭാരവാഹി പാനൽ തിരഞ്ഞെടുപ്പിൽ കൊയിലാണ്ടിക്കൂട്ടം യുഎഇ ഘടകം ചെയർമാനായ ജലീൽ മഷ്ഹുർ തങ്ങൾ വരണാധികാരിയായി. ഒരു പാനൽ മാത്രം അവതരിക്കപ്പെട്ട തിരഞ്ഞെടുപ്പ് സഭ ഐക്യകണ്ഠേന പാസാക്കി. ചടങ്ങിൽ മുഖ്യ രക്ഷാധികാരിയായ ബഷീർ തിക്കോടി, രക്ഷാധികാരികളായ അസീസ് സുൽത്താൻ, പ്രമോദ് പുതിയവളപ്പിൽ, ബിജു പണ്ടാരപറമ്പിൽ എന്നിവർ സംബന്ധിച്ചു.

ദീർഘകാലം യു എ ഇ യിലെ സാമൂഹിക സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച, പെരുമയുടെ മുൻ രക്ഷാധികാരിയുമായ രാജൻ കൊളാവിപാലത്തിനെ പെരുമയുടെ ഭാരവാഹികളും രക്ഷാധികാരികളും ചേർന്ന് മൊമെന്റോ നൽകി ആദരിച്ചു. അഡ്വ :സാജിദ്, ഷാജി ഇരിങ്ങൽ എന്നിവർ ചടങ്ങിന് ആശംസകൾ അറിയിച്ചു.

മറ്റു ഭാരവാഹികൾ വൈസ് പ്രസിഡന്റുമാർ: വേണു പുതുക്കുടി, ജലീൽ മേലടി, ഷംസീർ പയ്യോളി, ജോയിന്റ് സെക്രട്ടറിമാർ: നൗഷർ ആരണ്യ, കനകൻ പാറേമ്മൽ, ഹർഷാദ് പികെസി, ജോയിന്റ് ട്രഷറര്‍: സതീഷ് പള്ളിക്കര.

തുടർന്ന് നടന്ന പെരുമ ഫെസ്റ്റിൽ ഇശൽ ബാൻഡ് പയ്യോളി അവതരിപ്പിച്ച മുട്ടിപ്പാട്ടും പെരുമ അംഗങ്ങളുടെ മക്കൾ അവതരിപ്പിച്ച വിവിധ കലാ പരിപാടികളും പെരുമയിലെ ഗായകർ ഒരുക്കിയ ഗാനമേളയും അരങ്ങേറി.

Leave a Reply

Your email address will not be published.

Previous Story

ജനാധിപത്യപരമായ സമരങ്ങളോടുള്ള സർക്കാരിന്റെ പ്രതികാര സമീപനം അവസാനിപ്പിക്കണം: യു.കെ.കുമാരൻ

Next Story

കരട് വിജ്ഞാപനത്തിലെ ആക്ഷേപങ്ങൾ പരിഹരിക്കാതെയാണ് ഗ്രാമപഞ്ചായത്തുകളുടെ അന്തിമ വാർഡ് വിഭജന വിജ്ഞാപനം പുറത്തിറക്കിയതെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം

Latest from Main News

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജില്ലയിൽ 1,78,457 കുട്ടികൾക്ക് തുള്ളി മരുന്ന് നൽകി

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി ജില്ലയിലെ വിവിധ ബൂത്തുകളിലായി 1,78,457 കുട്ടികൾക്ക് തുള്ളി മരുന്ന് നൽകി. ജില്ലയിൽ അഞ്ച് വയസ്സിന്

തെക്കൻ, മധ്യ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് തെക്കൻ, മധ്യ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ

നേട്ടങ്ങളും പ്രതീക്ഷകളും പങ്കുവച്ച് ബാലുശ്ശേരി വികസന സദസ്സ്

മികവാർന്ന വികസന പ്രവർത്തനങ്ങൾ അണിനിരത്തി ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് വികസന സദസ്സ്. കെ എം സച്ചിൻദേവ് എംഎൽഎ വികസന സദസ്സ് ഉദ്ഘാടനം ചെയ്തു.

15,000 കിലോമീറ്റർ പിഡബ്ല്യുഡി റോഡുകൾ ബി എം ബി സി നിലവാരത്തിലാക്കി – മന്ത്രി മുഹമ്മദ് റിയാസ്

പൊതുമരാമത്ത് വകുപ്പ് കീഴിൽ വരുന്ന മുപ്പതിനായിരം കിലോമീറ്റർ റോഡുകളിൽ പതിനയ്യായിരം കിലോമീറ്റർ റോഡുകൾ ബി എം ആൻഡ് ബി സി നിലവാരത്തിലുള്ളതാക്കി

പേരാമ്പ്രയിലെ യുഡിഎഫ് പ്രതിഷേധ സംഗമം; 325 പേര്‍ക്കെതിരെ കേസ്

ഷാഫി പറമ്പിൽ എംപിക്ക് പൊലീസിന്‍റെ ലാത്തിചാര്‍ജിൽ പരിക്കേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് പേരാമ്പ്രയിൽ യുഡിഎഫ് സംഘചിപ്പിച്ച പ്രതിഷേധ സംഗമത്തിനെതിരെ പേരാമ്പ്ര പൊലീസ് കേസെടുത്തു.