കൊയിലാണ്ടി റെയിൽവേ സ്റ്റേഷന് സമീപം ഹോണ്ട കെയർ വർക്ക് ഷോപ്പിൽ റിപ്പയർ ചെയ്യാൻ കൊണ്ടുവന്ന സ്കൂട്ടറിൻ്റെ മുൻ ഭാഗം തുറന്നപ്പോൾ കണ്ട കാഴ്ചയിൽ വർക്ക് ജീവനക്കാർ ഞെട്ടി. ജീവനുള്ള രണ്ട് പെരുമ്പുകളാണ് സ്കൂട്ടറിനുള്ളിൽ സുഖവാസം നടത്തിയത്. കോമത്ത്കര സ്വദേശി കൃഷ്ണ കല്യാണില്‍ ദിനേശന്റെ സ്കൂട്ടറിലാണ് പെരുമ്പുകൾ താമസമാക്കിയത്. വാഹനത്തിൻ്റെ തകരാൻ പരിഹരിക്കാൻ മുൻ ഭാഗം അഴിച്ചത്. വിവരം വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു.
