ഇടതു സർക്കാർ പൊതു വിദ്യാഭ്യാസ രംഗം പ്രശ്ന സങ്കീർണ്ണമാക്കുകയാണെന്ന് കൊയിലാണ്ടിയിൽ വെച്ച് നടക്കുന്ന കെ പി എസ് ടി എ കോഴിക്കോട് റവന്യൂ ജില്ലാ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. പാഠപുസ്തകങ്ങൾ സമയബന്ധിതമായി എത്തിക്കാതെയും കൈപുസ്തകങ്ങൾ ഇല്ലാതെയും സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം എങ്ങനെ കൈവരിക്കാനാകുമെന്ന് അദ്ദേഹം ചോദിച്ചു.. ടി ടി ബിനു അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ പി എസ് ടി എ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ അരവിന്ദൻ മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസത്തിന്റെ ഫാസിസ്റ്റ് വൽക്കരണം എന്ന വിഷയത്തിൽ കൽപ്പറ്റ നാരായണൻ മാസ്റ്റർ സംവദിച്ചു. കെ പി എസ് ടി എ സംസ്ഥാന സെക്രട്ടറിമാരായ പി എം ശ്രീജിത്ത്,ടി ആബിദ്, കെ ജി ഒ യു സംസ്ഥാന വൈസ് പ്രസിഡന്റ് ബീന പൂവത്തിൽ , മുരളി തോറോത്ത്,ഇ കെ സുരേഷ്, എം കൃഷ്ണമണി, ടി അശോക് കുമാർ, സജീവൻ കുഞ്ഞോത്ത് , പി രാമചന്ദ്രൻ , ടി കെ പ്രവീൺ , പി കെ രാധാകൃഷ്ണൻ , കെ പി മനോജ് കുമാർ , കെ എം മണി , പി പി രാജേഷ്, മനോജ് കുമാർ പാലങ്ങാട്, എന്നിവർ സംസാരിച്ചു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 08 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1.ശിശുരോഗ വിഭാഗം ഡോ: ദൃശ്യ. എം
കൊടുവള്ളി: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ ജ്വല്ലറി ഉടമ മരിച്ചു. കിഴക്കോത്ത് പൂളക്കമണ്ണിൽ താമസിക്കും കാരകുന്നുമ്മൽ ബാബുരാജ് (58)
കൊയിലാണ്ടി ദേശീയപാതയിലെ ഈ കുഴി ആര് നികത്തും? യാത്രക്കാർ ചോദിക്കുന്നു. കൊയിലാണ്ടി പുതിയ നഗരസഭാ ഷോപ്പിംഗ് കോംപ്ലസിനു മുൻ വശമാണ് ടൈലുകള്
നന്മണ്ട 14ൽ കുന്നത്തെരു തെക്കെ ഒടിയിൽ (സംഗമം) സുകുമാരൻ നായർ (75) അന്തരിച്ചു. കോഴിക്കോട് കോർപ്പറേഷൻ റിട്ടയേർഡ് ബിൽഡിംഗ് ഇൻസ്പെക്ടർ ആയിരുന്നു.
സ്ക്കൂൾ മൈതാനത്ത് അപകടകരമാവിധം കാറോടിച്ച 16 കാരനെതിരെ നടപടിയുമായി എംവിഡി. പേരാമ്പ്ര കൂത്താളി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ മൈതാനത്ത് കളിച്ചുകൊണ്ടിരുന്ന വിദ്യാർഥികൾക്ക്







