പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളുടെ തുടര്‍ പഠനം ഹൈക്കോടതി തടഞ്ഞു

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായിരുന്ന സിദ്ധാര്‍ഥൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളുടെ തുടര്‍ പഠനം ഹൈക്കോടതി തടഞ്ഞു. റാഗിങ് വിരുദ്ധ നിയമം അനുസരിച്ച് 19 വിദ്യാര്‍ഥികളുടെ തുടര്‍ പഠനം തടഞ്ഞ സര്‍വകലാശാലാ തീരുമാനം ശരിവെച്ചാണ് ഡിവിഷന്‍ ബെഞ്ചിൻ്റെ ഉത്തരവ്. ഇതുപ്രകാരം മൂന്ന് വര്‍ഷത്തേക്ക് വിദ്യാര്‍ഥികള്‍ക്ക് ഒരു കാമ്പസിലും വിദ്യാഭ്യാസത്തിനായി പ്രവേശനം നേടാനാവില്ല.

19 വിദ്യാര്‍ഥികള്‍ക്ക് മണ്ണൂത്തി കാമ്പസില്‍ പ്രവേശനത്തിന് അനുമതി നല്‍കിയ ഉത്തരവ് ചോദ്യം ചെയ്‌ത് ജെ എസ് സിദ്ധാര്‍ഥൻ്റെ അമ്മ എം ആര്‍ ഷീബ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിൻ്റെ തീരുമാനം. സിംഗിള്‍ ബെഞ്ച് ഉത്തരവ് അനുസരിച്ച് സര്‍വകലാശാല നേരത്തെ പുനരന്വേഷണം നടത്തിയാണ് 19 വിദ്യാര്‍ഥികളെ പുറത്താക്കാനുള്ള തീരുമാനമെടുത്തത്. ഈ ഉത്തരവ് ശരിവെച്ചാണ് ജസ്‌റ്റിസുമാരായ അമിത് റാവല്‍, കെ വി ജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിൻ്റെ നടപടി.

ജനുവരിയില്‍ പ്രതികള്‍ക്ക് തുടര്‍പഠനത്തിന് സര്‍വകലാശാല അനുമതി നല്‍കിയിരുന്നു. ആൻ്റി റാഗിങ് കമ്മിറ്റി അന്വേഷണത്തിനു പിന്നാലെ പഠനവിലക്ക് നേരിട്ട വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് സര്‍വകലാശാല ഇവര്‍ക്ക് പഠനം തുടരാന്‍ അനുമതി നല്‍കിയത്. മണ്ണൂത്തി ക്യാംപസില്‍ താല്‍ക്കാലികമായി പഠനം തുടരാമെന്നും ഹോസ്റ്റല്‍ സൗകര്യം അനുവദിക്കില്ലെന്നുമായിരുന്നു സര്‍വകലാശാല വിദ്യാര്‍ഥികളെ അറിയിച്ചത്.

ക്രൂരമായ റാഗിങ്ങിനെത്തുടര്‍ന്ന് 2024 ഫെബ്രുവരി 18നാണ് വെറ്ററിനറി സര്‍വകലാശാലയുടെ പൂക്കോട് കാമ്പസ് ഹോസ്‌റ്റലിലെ ശുചിമുറിയില്‍ സിദ്ധാര്‍ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്രൂരമായ പീഡനത്തിന് സിദ്ധാര്‍ഥന്‍ ഇരയായതായി പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുമുണ്ടായിരുന്നു. ഇതോടെ മകൻ്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ രംഗത്തെത്തുകയായിരുന്നു.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് വെള്ളറക്കാട് റെയിൽവേ സ്റ്റേഷൻ അടച്ചത് ഉടൻ തുറന്ന് പ്രവർത്തിപ്പിക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി ഉത്തരവിട്ടു

Next Story

സി.പി.ഐ. കൊയിലാണ്ടി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് എൻ.എച്ച്.എ.ഐ. ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി

Latest from Main News

“സ്റ്റോപ്പ് ഡയേറിയ”, പേവിഷബാധ, മഞ്ഞപ്പിത്ത പ്രതിരോധം – ആരോഗ്യ ബോധവൽക്കരണ സെമിനാർ നടത്തി

പയ്യോളി നഗരസഭ കുടുംബാരോഗ്യ കേന്ദ്രം ഇരിങ്ങൽ – കോട്ടക്കലിൻ്റെ ആഭിമുഖ്യത്തിൽ ജലജന്യ – ജന്തുജന്യ രോഗ പ്രതിരോധത്തിൻ്റെ ഭാഗമായി പേ വിഷബാധ,

14 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ലുവന്‍സര്‍ ഷാലു കിംഗ് അറസ്റ്റില്‍

14 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ലുവന്‍സര്‍ ഷാലു കിംഗ് അറസ്റ്റില്‍. സാമൂഹ്യ മാധ്യമങ്ങളില്‍ ഹാസ്യപരമായ വീഡിയോകളിലൂടെയും പരസ്യങ്ങളിലൂടെയും ശ്രദ്ധ

മത്സ്യത്തൊഴിലാളികൾക്ക് ഇന്ധനനികുതി ഇളവ്; സംസ്ഥാന സർക്കാരിന്റെ നിലപാടിനെതിരെ മത്സ്യത്തൊഴിലാളികൾ പ്രതിഷേധം സംഘടിപ്പിച്ചു

കോഴിക്കോട്: കാലാവസ്ഥാ വ്യതിയാനവും മത്സ്യലഭ്യത കുറവും മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ മത്സ്യത്തൊഴിലാളികൾക്ക് മറ്റ് സംസ്ഥാനങ്ങളിൽ നൽകുന്ന പോലെ ഇന്ധന വിലയിൽ

അരിക്കുളം പഞ്ചായത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് കരട് വോട്ടർ പട്ടികയിൽ വ്യാപക ക്രമകേടന്ന്: കോൺഗ്രസ്സ്

അരിക്കുളം : തദ്ദേശ തിരെഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടെന്ന് പരാതിയുമായി കോൺഗ്രസ്സ് അരിക്കുളം മണ്ഡലം നേതൃത്വം . പ്രസിദ്ധീകരിച്ച പട്ടികയിൽ

ഗോവിന്ദച്ചാമി ഇനി വിയ്യൂരിലെ ഏകാന്ത സെല്ലിൽ; ഭക്ഷണം കഴിക്കാന്‍ പോലും പുറത്തിറക്കില്ല

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവം ജയിലധികർക്ക് വലിയ മാനക്കേടാണ് സൃഷ്ടിച്ചത്. ജയിലിൽ വലിയ സുരക്ഷ വീഴ്ച