ജനാധിപത്യപരമായ സമരങ്ങളോടുള്ള സർക്കാരിന്റെ പ്രതികാര സമീപനം അവസാനിപ്പിക്കണം: യു.കെ.കുമാരൻ

തുച്ഛമായ വേതനം മാത്രം ലഭിക്കുന്ന ആശാവർക്കർമാരുടെ അവകാശ സമരത്തെപ്പോലും പ്രതികാരബുദ്ധിയോടെ നേരിടുന്ന സമീപനമാണ് സർക്കാരിൻ്റേതെന്ന് യു.കെ.കുമാരൻ അഭിപ്രായപ്പെട്ടു. ജീവനക്കാരുടെ ആനുകൂല്യ നിഷേധം വർദ്ധിച്ചു വരുമ്പോൾ ശക്തമായ പ്രതിരോധം സംഘടിപ്പിക്കാൻ പ്രതിപക്ഷ സർവ്വീസ് സംഘടനയായ അസോസിയേഷന് കഴിയേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സമര സംഘടനയായ എൻ.ജി.ഒ.അസോസിയേഷനിൽ ജനാധിപത്യം തിരിച്ചുകൊണ്ടുവരണമെന്നും അധികാരസ്ഥാനങ്ങളിൽ കടിച്ചുതൂങ്ങാനുള്ള പ്രവണത ട്രേഡ് യൂണിയനുകളിലും സർവ്വീസ് സംഘടനകളിലും വർദ്ധിച്ച് വരികയാണെന്നും യു.കെ.കുമാരൻ അഭിപ്രായപ്പെട്ടു.

കേരള എൻ.ജി.ഒ.അസോസിയേഷൻ സിവിൽ സ്റ്റേഷൻ ബ്രാഞ്ച് കമ്മറ്റി സാദരം എന്ന പേരിൽ വിരമിച്ച ജീവനക്കാർക്ക് നൽകിയ യാത്രയയപ്പ് സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സാഹിത്യകാരനായ യു.കെ..കുമാരൻ. സിവിൽ സ്റ്റേഷൻ ബ്രാഞ്ച് പ്രസിഡൻ്റ് സജീവൻ പൊറ്റക്കാട് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ.ജി.ഒ.അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജി.എസ്.ഉമാശങ്കർ, സംസ്ഥാന ട്രഷറർ കെ.പ്രദീപൻ തുടങ്ങിയവർ മുഖ്യാതിഥികളായി. സിവിൽ സ്റ്റേഷൻ ബ്രാഞ്ച് സെകട്ടറി സന്തോഷ് പി.കെ സ്വാഗതവും ബ്രാഞ്ച് ട്രഷറർ നിഷാന്ത് കെ.ടി നന്ദിയും പറഞ്ഞു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബിനു കോറോത്ത് ജില്ലാ സെക്രട്ടറി കെ ദിനേശൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബി.എൻ ബൈജു, മുരളീധരൻ കമ്മന, എം.കെ രാജീവ് കുമാർ, രഞ്ജിത്ത് കുന്നത്ത്, ജില്ലാ ട്രഷറർ രാജീവ് കുമാർ, സംസ്ഥാന കൗൺസിൽ അംഗം അനിൽ കുമാർ കുന്നോത്ത്, നേതാക്കളായ സന്തോഷ് കുനിയിൽ, പ്രകാശൻ പി.പി. ഷാജി മനേഷ്, അഖിൽ, എ.കെ, ബിന്ദു.പി സുബീഷ്, പ്രഗിൽ, നിതിൻ ചേനോത്ത്, ജയശ്രീ, ടെസ്സി വിൽഫ്രഡ് , അനുരാഗ് പി.എം വൈശാഖ്. കെ കെ, തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Previous Story

ചേളന്നൂർ ഗ്രാമപഞ്ചായത്ത് ആയൂർവേദാശുപത്രിക്ക് എൻ.എ.ബി.എച്ച് സർട്ടിഫിക്കേഷൻ

Next Story

നാടിന്റെ പെരുമ ഉയർത്തിയ പെരുമ പയ്യോളി യു എ ഇ ക്ക് പുതിയ നേതൃത്വം

Latest from Local News

നാല് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

മുക്കത്ത് നാല് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചഇരുപത്തിരണ്ട് വയസുകാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടരഞ്ഞി സ്വദേശിയായ മുഹമ്മദ് മിഥ്‌ലാജിനെ വയനാട്ടില്‍ നിന്നാണ്

ചേലിയ എടവന ഭഗവതി ക്ഷേത്രോത്സവം ജനുവരി 21, 22, 23 തിയ്യതികളിൽ

ചേലിയ എടവന ഭഗവതി ക്ഷേത്രത്തിലെ ഉത്സവം 21, 22, 23 തിയ്യതികളിലായി ബ്രഹ്മശ്രീ മേപ്പാടില്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്യത്തിൽ നടക്കും.

കേരള വിഷൻ കേബിൾ ടിവി ഓപ്പറേറ്റേഴ് അസോസിയേഷൻ കൊയിലാണ്ടി മേഖല സമ്മേളനത്തിൻ്റെ ഭാഗമായി കുടുംബ സംഗമം സംഘടിപ്പിച്ചു

കേരള വിഷൻ കേബിൾ ടിവി ഓപ്പറേറ്റേഴ് അസോസിയേഷൻ (സി ഒ എ) കൊയിലാണ്ടി മേഖല സമ്മേളനത്തിൻ്റെ ഭാഗമായി കൊല്ലം ലേക്ക് വ്യൂ

അരിക്കുളം തിരുവോത്ത് ശാരദാമ്മ അന്തരിച്ചു

അരിക്കുളം തിരുവോത്ത് ശാരദാമ്മ (84) അന്തരിച്ചു. അരിക്കുളം പഞ്ചായത്ത് മെമ്പറും, കോൺഗ്രസ്സ് നേതാവും ആയിരുന്ന പരേതനായ കെ.പി നാരായണൻ കിടാവിന്റെ ഭാര്യയാണ്.

ആനക്കാംപൊയിൽ കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്കായുള്ള പാറതുരക്കൽ പ്രവൃത്തികൾക്ക് ഫെബ്രുവരിയിൽ തുടക്കമാകും

തിരുവമ്പാടി മലയോര, കുടിയേറ്റ മേഖലയുടെ സമഗ്ര വികസനക്കുതിപ്പിന് നാന്ദി കുറിക്കുന്ന ആനക്കാംപൊയിൽ കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്കായുള്ള പാറതുരക്കൽ പ്രവൃത്തികൾക്ക് ഫെബ്രുവരിയിൽ തുടക്കമാകും. അടുത്തമാസം