കൊയിലാണ്ടി: കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗം വൈജ്ഞാനിക പദ്ധതികൾ കൊണ്ട് സക്രിയമാക്കണമെന്ന് കൊയിലാണ്ടി മുജാഹിദ് സെൻ്ററിൽ നടന്ന വിസ്ഡം ജില്ലാ മദ്റസാധ്യാപക പരിശീലനസംഗമം അഭിപ്രായപ്പെട്ടു. വിദ്യാലയങ്ങളിലെ ലഹരി ഉപയോഗം തടയാൻ പ്രത്യേകം കൗൺസലിംഗ്
സംവിധാനം ഏർപ്പെടുത്തണമെന്നും സംഗമം ആവശ്യപ്പെട്ടു.
ഏകദിന സംഗമം വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ലാ പ്രസിഡണ്ട് ടി.പി അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. വിസ്ഡം ജില്ലാ വിദ്യാഭ്യാസ വകുപ്പ് കൺവീനർ കെ. അബ്ദുൽ നാസർ മദനി അധ്യക്ഷത വഹിച്ചു. സംസ്ഥാന വിദ്യാഭ്യാസ ബോർഡ് മെമ്പർമാരായ ഡോ. ഷിയാസ് സ്വലാഹി, മൗലവി ഹനീഫ വണ്ടൂർ ,വി.വി ബഷീർ മണിയൂർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
ജില്ലാ മദ്റസ ഇൻസ്പെക്ട്ടർ ഒ റഫീഖ് മാസ്റ്റർ, വിസ്ഡം ജില്ലാ സെക്രട്ടറി കെ ജമാൽ മദനി പ്രസംഗിച്ചു. ജില്ലാ മദ്റസ കോംപ്ലക്സ് സെക്രട്ടറി സി.പി സജീർ സ്വാഗതവും ടി.പി നസീർ ചീക്കോന്ന് നന്ദിയും പറഞ്ഞു.
Latest from Local News
പൂക്കാട് കലാലയം 51-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി എം ടി വാസുദേവൻ നായരുടെ സ്മരണയ്ക്കായി എം ടി. യുടെ കഥാപാത്രങ്ങളെ ആലേഖനം ചെയ്ത്
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 24 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1. ജനറൽ മെഡിസിൻ വിഭാഗം ഡോ:
ദേശീയ പാതയില്‍ അശാസ്ത്രീയമായ നടക്കുന്ന പാച്ച് വര്‍ക്ക് അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്നു. ഓരോ വര്‍ഷവും രൂപപ്പെടുന്ന കുഴികള്‍ അടയ്ക്കാന്‍ പാച്ച് വര്‍ക്കാണ്
പിഷാരികാവ് ക്ഷേത്രത്തിന്റെ നവീകരണപ്രവൃത്തിയുടെ ഭാഗമായി നിർമിക്കുന്ന പുതിയ പ്രസാദ പുരയുടെ കുറ്റിയിടൽ ചടങ്ങ് പ്രശസ്ഥ വാസ്തുശില്പി കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരി നിർവഹിച്ചു.
കോഴിക്കോട്: അമ്മയുടെ പ്രഥമ വനിതാ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ശ്വേതാ മേനോന് കോഴിക്കോട് വെച്ച് സ്വീകരണം നൽകാൻ മലയാള ചലച്ചിത്ര കാണികൾ (മക്കൾ)