മഴ കനത്തു : 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

മഴ ശക്തമായ സാഹചര്യത്തിൽ സംസ്ഥാനത്തെ 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. കാസർകോട്, കണ്ണൂർ, വയനാട്, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് നാളെ അവധി. ഹാത്മാ ഗാന്ധി സര്‍വകലാശാല മെയ് 30 ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും മഴ മുന്നറിയിപ്പുകൾ നിലനിൽക്കുന്നതിനാലും ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 2025 മേയ് 30ന്( വെളളിയാഴ്ച) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. അങ്കണവാടികൾ, അവധിക്കാല ക്ലാസുകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ, മറ്റ് അവധിക്കാല കലാ-കായിക പരിശീലന കേന്ദ്രങ്ങൾ/ സ്ഥാപനങ്ങൾ, മതപാഠശാലകൾ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. മുൻപ് നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് അവധി ബാധകമല്ല.

വയനാട് ജില്ലയില്‍ അതിശക്തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മെയ്‌ 30ന് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അവധി പ്രഖ്യാപിച്ചു. റസിഡന്‍ഷല്‍ സ്‌കൂളുകള്‍ക്കും റസിഡന്‍ഷല്‍ കോളജുകൾക്കും അവധി ബാധകമല്ല.

ഇടുക്കി ജില്ലയിൽ മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കാനായി ജില്ലയിലെ മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച ജില്ല കലക്ടർ വി വിഗ്നേശ്വരി അവധി പ്രഖ്യാപിച്ചു. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. വേനലവധിയുടെ ഭാഗമായുള്ള ക്ലാസുകൾ, പ്രത്യേക കോച്ചിങ് സെഷനുകൾ എന്നിവ പാടില്ല. നഷ്ടപ്പെടുന്ന പഠന സമയം ഓൺലൈൻ ക്ലാസുകൾ ഉൾപ്പടെ നടത്തി ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണെന്ന് കലക്ടറുടെ ഉത്തരവിൽ പറയുന്നു.

എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. ജില്ലയിൽ ഉണ്ടായ ശക്തമായ മഴയും കാറ്റും കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ജില്ലാ കലക്ടർ എൻ.എസ്.കെ ഉമേഷ് പ്രഫഷണൽ സ്ഥാപനങ്ങൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചത്. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്. റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, സ്‌പെഷൽ ക്ലാസുകൾ എന്നിവക്ക് വെള്ളിയാഴ്ച ജില്ല കലക്ടർ അവധി പ്രഖ്യാപിച്ചു.

തൃശൂര്‍ ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാൽ മെയ്‌ 30 ന് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (മെയ്‌ 30) ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍, അംഗണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിക്കുന്നു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.

വയനാട് ജില്ലയിൽ നാളെ (30-05-2025) അതിശക്തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ ട്യൂഷൻ സെൻ്ററുകൾ, മദ്രസകൾ,അങ്കണവാടികൾ,പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. റസിഡൻഷ്യൽ സ്കൂളുകൾക്കും റസിഡൻഷ്യൽ കോളേജുകൾക്കും അവധി ബാധകമല്ല.

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും മഴ മുന്നറിയിപ്പുകൾ നിലനിൽക്കുന്നതിനാലും ജില്ലയിൽ കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 2025 മേയ് 30ന് ( വെളളിയാഴ്ച ) അവധി പ്രഖ്യാപിച്ച് ഉത്തരവായി. അങ്കണവാടികൾ, അവധിക്കാല ക്ലാസുകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ, എന്നിവയ്ക്കും അവധി ബാധകമായിരിക്കും. മുൻപ് നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് അവധി ബാധകമല്ല.

Leave a Reply

Your email address will not be published.

Previous Story

നവകേരള സദസ്സ് നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ജില്ലയില്‍ 91 കോടിയുടെ പദ്ധതികള്‍

Next Story

ഇടതു സർക്കാർ പൊതുവിദ്യാഭ്യാസ രംഗം പ്രശ്ന സങ്കീർണ്ണമാക്കുന്നു – പ്രവീൺകുമാർ

Latest from Main News

ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംസ്‌ഥാനത്തെ മെഡിക്കൽ കോളജ് ഡോക്ടർമാർ ഈ മാസം 13ന് സമ്പൂർണമായി പണിമുടക്കും

ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംസ്‌ഥാനത്തെ മെഡിക്കൽ കോളജ് ഡോക്ടർമാർ ഈ മാസം 13ന് സമ്പൂർണമായി പണിമുടക്കും. അത്യാഹിത സേവനങ്ങൾ

തെരുവുനായ ആക്രമണത്തില്‍ സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

തെരുവുനായ ആക്രമണത്തില്‍ സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി. പൊതുഇടങ്ങളില്‍ നിന്നും നായകളെ നീക്കണം, പിടികൂടുന്ന തെരുവ് നായകളെ ഷെല്‍ട്ടര്‍ ഹോമുകളിലേക്ക് മാറ്റി വന്ധ്യംകരിക്കണം

കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളിൽ കേരള റെയിൽവേ പൊലീസിൻ്റെ പ്രത്യേക സുരക്ഷാ പരിപാടി ‘ഓപ്പറേഷൻ രക്ഷിത’ ആരംഭിച്ചു

കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളിൽ കേരള റെയിൽവേ പൊലീസിൻ്റെ പ്രത്യേക സുരക്ഷാ പരിപാടി ‘ഓപ്പറേഷൻ രക്ഷിത’ വ്യാഴാഴ്‌ച മുതൽ ആരംഭിച്ചു. വർക്കലയിൽ കഴിഞ്ഞ

അധ്യാപകരെ ബിഎൽഒമാരായി നിയമിച്ച സാഹചര്യത്തിൽ പഠനം മുടങ്ങാതിരിക്കാൻ സ്കൂ‌ളുകളിൽ താൽകാലിക അധ്യാപകരെ നിയമിക്കാൻ സർക്കാർ

അധ്യാപകരെ ബിഎൽഒമാരായി നിയമിച്ച സാഹചര്യത്തിൽ പഠനം മുടങ്ങാതിരിക്കാൻ സ്കൂ‌ളുകളിൽ പതിനായിരത്തിലേറെ താൽകാലിക അധ്യാപകരെ നിയമിക്കാൻ സർക്കാർ. അധ്യാപകരടക്കം വിവിധ സർക്കാർ ജീവനക്കാരെ

ഈ വർഷത്തെ ശബരിമല മണ്ഡല – മകരവിളക്ക് സീസണിൽ 800 കെഎസ്ആർടിസി ബസുകൾ അധിക സർവീസ് നടത്തും

ഈ വർഷത്തെ ശബരിമല മണ്ഡല – മകരവിളക്ക് കാലയളവിൽ തീർത്ഥാടകർക്ക് കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കാൻ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ സജ്ജീകരണങ്ങൾ