ഗവ. ഐ.ടി.ഐ കൊയിലാണ്ടി അമിനിറ്റി സെന്റര്‍ ഉദ്ഘാടനവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി

ഗവ. ഐ.ടി.ഐ കൊയിലാണ്ടി അമിനിറ്റി സെന്റര്‍ ഉദ്ഘാടനവും വിവിധ കലാമത്സരങ്ങളില്‍ പങ്കെടുത്ത് കഴിവ് തെളിയിച്ച ട്രെയിനികള്‍ക്കുളള പുരസ്കാരദാനവും ഗവ. ഐ.ടി.ഐ ഓഡിറ്റോറിയത്തില്‍ വെച്ച് ബഹു. കൊയിലാണ്ടി നഗരസഭാ ചെയര്‍ പേഴ്സണ്‍ ശ്രീമതി സുധാ കിഴക്കേപ്പാട്ട് നിര്‍വഹിച്ചു. ചടങ്ങില്‍ വാര്‍ഡ് കൌണ്‍സിലര്‍ സിറാജ് വി.എം അധ്യക്ഷത വഹിച്ചു. മുഖ്യാതിഥി ജോയിന്റ്‍ ഡയറക്ടര്‍ ഓഫ്‍ ട്രെയിനിംഗ് ശ്രീ വാസുദേവന്‍ പി സര്‍ട്ടിഫിക്കറ്റ് വിതരണം നിര്‍വഹിച്ചു. ഇന്‍സ്പെക്ടര്‍ ഓഫ് ട്രെയിനിംഗ് ശ്രീ സന്തോഷ് കുമാര്‍ എന്‍ സ്വാഗതം പറഞ്ഞു. ചടങ്ങില്‍ ശ്രീ മുരളീധരന്‍ എന്‍, ശ്രീ ഫിറോസ് കെ വി, ശ്രീ വൈഷ്ണവ് നന്ദ്, ശ്രീ ജ്യോതിലാല്‍ ഡി കെ, ശ്രീമതി മിനി പി കെ എന്നിവര്‍‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ ശ്രീ ബെന്‍സണ്‍ റ്റി റ്റി നന്ദി പ്രകടനം നടത്തി.

Leave a Reply

Your email address will not be published.