ചേളന്നൂർ ഗ്രാമപഞ്ചായത്ത് ആയൂർവേദാശുപത്രിക്ക് എൻ.എ.ബി.എച്ച് സർട്ടിഫിക്കേഷൻ - The New Page | Latest News | Kerala News| Kerala Politics

ചേളന്നൂർ ഗ്രാമപഞ്ചായത്ത് ആയൂർവേദാശുപത്രിക്ക് എൻ.എ.ബി.എച്ച് സർട്ടിഫിക്കേഷൻ

ചേളന്നൂർ: കേന്ദ്ര ആരോഗ്യ ആയൂഷ് മന്ത്രാലയത്തിൻ്റെ ബോർഡ് ഓഫ് ക്വാളിറ്റി കൗൺസിൽ ഓഫ് ഇൻഡ്യ നൽകുന്ന നാഷണൽ അക്രിഡേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻ്റ് ഹെൽത്ത് കെയർ പ്രേവേഡേഴ്സ് (എൻ.എ.ബി.എച്ച്) സർട്ടിഫിക്കേഷൻ ചേളന്നൂർ ഗ്രാമപഞ്ചായത്ത് ആയൂർവേദാശുപത്രിക്ക് ലഭിച്ചു. ഇതിൻ്റെ ഭാഗമായി ചേളന്നൂർ ആയുർവേദാശുപത്രിയിൽ എച്ച്.ഡി.സി കൺവീനർ വാർഡ് മെമ്പർ വി.എം. ഷാനിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷ ഗൗരി പുതിയോത്ത് കേക്ക് കട്ട് ചെയ്ത് സർട്ടിഫിക്കേഷൻ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു. വികസന ക്ഷേമ സ്റ്റാൻ്റിംഗ്ൻ്റിംഗ് മ്മറ്റി ചെയർമാൻ പി. സുരേഷ്മാസ്റ്റർ അധ്യക്ഷയായി. ക്ഷേമകാര്യ ചെയർപേഴ്സൺ പി.കെ .കവിത, ഫാർമിസ്റ്റ് ശ്രുതി, നാനിഷ .ഇ, യോഗ ട്രെയിനർ അഖില രാജീവ്, വനജ പി, മീര. പി, പ്രേമ പി.വി, മനോജ് കുമാരസ്വാമി, എം.ഒ നസീർ, പി. ശോഭീന്ദ്രൻ, ഉമ മുരളി, ഷാജി സി.കെ. തുടങ്ങിയവർ പരിപാടിക്ക് നേത്യത്വം നൽകി.

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.പി. നൗഷീർ. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ നൗഷീർ പള്ളിപ്പൊയിൽ മെഡിക്കൽ ഓഫീസർ എന്നിവർ തിരുവനന്തപുരത്ത് വെച്ച് ഉപഹാരം എറ്റു വാങ്ങി. മികച്ച സേവനം, വൃത്തി, ബോധവൽക്കരണം, ലൈബ്രറി പരിശോധന, യോഗ കൗൺസിലിങ്ങ്, മരുന്നുകൾ നൽകൽ തുടങ്ങി വനിതകൾ മാത്രം ജോലി ചെയ്യുന്ന ഈ ആശുപത്രിക്ക് കിട്ടിയ അംഗികാരം ചേളന്നൂർ പഞ്ചായത്തിൻ്റെ ഭരണ മികവിൻ്റെ മറ്റൊരു പൊൻ തൂവൽ കൂടിയായി. ചടങ്ങിൽ വാർഡ് മെമ്പർ ഷാനി ആശുപത്രി ജീവനക്കാർ എച്ച്.ഡി.സി അംഗങ്ങൾ എന്നിവരെ അനുമോദിച്ചു.

Leave a Reply

Your email address will not be published.

Previous Story

അത്തോളി പഞ്ചായത്തിലെ ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററിന് എൻ എ ബി എച്ച് എൻട്രി ലെവൽ സർട്ടിഫിക്കേഷൻ

Next Story

ജനാധിപത്യപരമായ സമരങ്ങളോടുള്ള സർക്കാരിന്റെ പ്രതികാര സമീപനം അവസാനിപ്പിക്കണം: യു.കെ.കുമാരൻ

Latest from Local News

മുസ്‌ലിം യൂത്ത് ലീഗിന്റെ ‘സമരാഗ്നി’: ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കൊയിലാണ്ടിയിൽ പ്രതിഷേധം

കൊയിലാണ്ടി: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് രോഗി മരണപ്പെട്ട സംഭവത്തിൽ ആരോഗ്യവകുപ്പിലെ നിരന്തര വീഴ്ചക്കും രക്ഷാപ്രവർത്തനം വൈകിപ്പിച്ച ആരോഗ്യമന്ത്രിക്കുമെതിരെ മുസ്‌ലിം

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 09 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 09 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. കാർഡിയോളജി വിഭാഗം. ഡോ:പി. വി ഹരിദാസ്