അത്തോളി പഞ്ചായത്തിലെ ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററിന് എൻ എ ബി എച്ച് എൻട്രി ലെവൽ സർട്ടിഫിക്കേഷൻ

അത്തോളി: മികച്ച നിലവാരം പുലർത്തുന്ന ഡിസ്പൻസറികൾക്കുള്ള എൻ എ ബി എച്ച് എൻട്രി ലെവൽ സർട്ടിഫിക്കേഷൻ അത്തോളി പഞ്ചായത്തിലെ ഹോമിയോപ്പതി ഡിസ്പെൻസറി – ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററിന് ലഭിച്ചു. തിരുവനന്തപുരം ടാഗോർ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ആരോഗ്യ- വനിത ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ്ജിൽ നിന്ന് അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ, വൈസ് പ്രസിഡന്റ് സി.കെ. റിജേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.എം. സരിത, ഗ്രാമ പഞ്ചായത്ത് മെമ്പർ പി.എം. രമ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.

ആരോഗ്യമേഖലയിലെ മികച്ച സ്ഥാപനങ്ങൾക്ക് അക്രഡിറ്റേഷൻ നൽകുന്ന ദേശീയ ഏജൻസിയാണ് എൻഎ ബിഎച്ച്. അടിസ്ഥാന സൗകര്യ വികസനം, രോഗിസൗഹൃദം, അണുബാധ നിയന്ത്രണം, പാലിയേറ്റീവ് പരിചരണം, രജിസ്റ്ററുകളുടെ കൃത്യത, ഔഷധഗുണമേന്മ എന്നിവ ഉൾപ്പെടെയുള്ള സേവന നിലവാരങ്ങളുടെ വിലയിരുത്തലുകളെ തുടർന്നാണ് എൻ എ ബിഎച്ച് അംഗീകാരം ലഭിച്ചത്. ഗ്രാമപഞ്ചായത്ത്‌ ഭരണ സമിതി അംഗങ്ങൾ, ആശുപത്രി ജീവനക്കാർ, വികസന സമിതി അംഗങ്ങൾ എന്നിവരുടെ മികച്ച ടീം വർക്കാണ് ഈ ലക്ഷ്യം നേടിയെടുക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചതെന്ന് പ്രസിഡൻ്റ് ബിന്ദു രാജൻ പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

കേരളത്തിൽ സ്വർണവില വീണ്ടും കുറഞ്ഞു

Next Story

ചേളന്നൂർ ഗ്രാമപഞ്ചായത്ത് ആയൂർവേദാശുപത്രിക്ക് എൻ.എ.ബി.എച്ച് സർട്ടിഫിക്കേഷൻ

Latest from Local News

വെങ്ങളം – അഴിയൂർ റൂട്ടിലെ ഗതാഗത തടസ്സം കോൺഗ്രസ് പ്രക്ഷോഭം ആരംഭിക്കുമെന്ന് ഡി സി സി പ്രസിഡന്റ്

  കൊയിലാണ്ടി: വെങ്ങളത്തിനും വടകര അഴിയൂരിനുമിടയിൽ ദേശീയപാതയിലെ ഗതാഗത തടസ്സം അടിയന്തരമായി പരിഹരിക്കണമെന്ന് ഡി സി സി പ്രസിഡന്റ് അഡ്വക്കേറ്റ് കെ.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 27 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 27 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1. യൂറോളജി വിഭാഗം ഡോ : സായിവിജയ്

നടേരി തിയ്യരു കണ്ടിമുക്ക് പിലാത്തോട്ടത്തിൽ താമസിക്കും കോതമംഗലം കാനത്തിൽ താഴക്കുനി സജീവൻ നായർ അന്തരിച്ചു

കൊയിലാണ്ടി : നടേരി തിയ്യരു കണ്ടിമുക്ക് പിലാത്തോട്ടത്തിൽ താമസിക്കും കോതമംഗലം കാനത്തിൽ താഴക്കുനി സജീവൻ നായർ ( 68) അന്തരിച്ചു. പിതാവ്: