ബൈപ്പാസ് കടന്ന് പോകുന്ന കൊയിലാണ്ടി നഗരസഭയിലെ മരളൂർ ശിവക്ഷേത്രത്തിലേക്കുള്ള അണ്ടർപാസിലെ വെള്ളക്കെട്ടും, ശോചനീയാവസ്ഥയും ബൈപ്പാസിലെ പൈലിംഗിൽ തകരാറുകൾ സംഭവിച്ച വീടുകളും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മെമ്പറുമായ വി.പി ദുൽഖിഫിൽ സന്ദർശിച്ചു. അണ്ടർപാസിൽ വെള്ളവും ചെളിയും നിറഞ്ഞത് മൂലം കാൽനട യാത്രപോലും ദുഷ്കരമായ അവസ്ഥയാണ്.
പ്രദേശവാസികൾ കൈയിൽ നിന്നും പണം എടുത്ത് ചെളി നീക്കുന്ന അവസ്ഥയാണ്. വിഷയത്തിൽ അധികൃതർ അടിയന്തര നടപടി സ്വീകരിച്ച് നാട്ടുകാരുടെ ദുരിത ജീവിതത്തിന് അറുതി വരുത്തണമെന്ന് വി.പി.ദുൽഖിഫിൽ ആവശ്യപ്പെട്ടു. ദേശീയ പാത അതോറിറ്റിക്ക് നേരിട്ട് പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചു. അഖിൽ രാജ് മരളൂർ, സത്യനാഥൻ തൈക്കണ്ടി, തങ്കമണി ചൈത്രം, ജയഭാരതി, അശോക് കുമാർ, സഗീഷ്, ഗിരീഷ് പുതുക്കുടി, വാസുദേവൻ പി. ടി, രാധാകൃഷ്ണൻ ടി. പി തുടങ്ങിയവരും ദുൽഖിഫിലിനോടൊപ്പമുണ്ടായിരുന്നു.