വോട്ടര്‍ പട്ടിക ശുദ്ധീകരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍, ബൂത്ത് ലെവല്‍ ഏജന്റുമാരുടെ നിയമനം, ബൂത്ത് ലെവല്‍ ഏജന്റ് – ബൂത്ത് ലെവല്‍ ഓഫീസർമാരുടെ യോഗം ചേരല്‍, വോട്ടര്‍ പട്ടിക ശുദ്ധീകരണം, വോട്ടർമാരുടെ എണ്ണം അടിസ്ഥാനമാക്കിക്കൊണ്ടുള്ള പോളിങ് സ്റ്റേഷൻ പുനഃക്രമീകരണം, തിരിച്ചറിയല്‍ കാര്‍ഡ് വിതരണം തുടങ്ങിയവ ചര്‍ച്ച ചെയ്തു.
മരണപ്പെട്ടവര്‍ വോട്ടര്‍ പട്ടികയിലില്ലെന്നും മറ്റിടങ്ങളിലേക്ക് താമസം മാറിയവര്‍ രണ്ടിടങ്ങളിലെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും ഉറപ്പു വരുത്തണമെന്ന് കളക്ടര്‍ ആവശ്യപ്പെട്ടു. വോട്ടർ പട്ടിക ശുദ്ധീകരണത്തിനായി രാഷ്ട്രീയ പാര്‍ട്ടികളുടെ സഹായം അഭ്യര്‍ഥിച്ച കലക്ടര്‍, മരണപ്പെട്ടവരുടെയും താമസം മാറിയവരുടെയും വിവരങ്ങൾ ബൂത്ത് ലെവൽ ഏജന്റുമാർ വഴി ബൂത്ത് ലെവൽ ഓഫീസർമാർക്ക് കൈമാറണമെന്ന് നിർദ്ദേശിച്ചു. യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ഗോപിക വി ജി, ഡെപ്യൂട്ടി കലക്ടര്‍മാരായ എ ജയശ്രീ, പി എന്‍ പുരുഷോത്തമന്‍, പി പി ശാലിനി, സീനിയർ സൂപ്രണ്ട് കെ ഷിബു, രാഷ്ട്രീയ പാര്‍ട്ടി പ്രധിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Latest from Local News
അത്തോളി: ചെരിയേരി പറമ്പത്ത് ഷഹാന (29) അന്തരിച്ചു. ഭർത്താവ് :ഷമീം. പിതാവ് : പരേതനായ കളത്തും കണ്ടി ആലി. മാതാവ് :
അത്തോളി:കൊടശ്ശേരി ശാഖ മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച കുടംബ സംഗമവും അനുമോദനവും മണ്ഡലം പ്രസിഡന്റ് സാജിദ് കോറോത്ത് ഉദ്ഘാടനം ചെയ്തു.ശാഖ പ്രസിഡന്റ്
ഊരള്ളൂർ :വടക്കെ മലോൽ കേളുക്കുട്ടി നായർ (90) അന്തരിച്ചു. ഭാര്യ: മാളു അമ്മ. മക്കൾ: എം. പ്രകാശൻ (അരിക്കുളം ഗ്രാമ പഞ്ചായത്ത്
കൊടുവള്ളി: കിഴക്കോത്ത് പന്നൂർ വെളക്കന പറമ്പത്ത് അഹമ്മദ് കുട്ടി (90)അന്തരിച്ചു. ഭാര്യ: ആയിഷ. മക്കൾ: വി.പി.സിദ്ദീഖ് പന്നൂർ (സിറാജ് താമരശ്ശേരി ലേഖകൻ),
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 03 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ന്യൂറോളജി വിഭാഗം ഡോ:അനൂപ് കെ 5.00 pm