ഇന്ത്യന്‍ കോഫി ഹൗസ് ജീവനക്കാരനായ യുവാവിനെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയും പണം കവരുകയും ചെയ്ത സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍

ഇന്ത്യന്‍ കോഫി ഹൗസ് ജീവനക്കാരനായ യുവാവിനെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയും പണം കവരുകയും ചെയ്ത സംഭവത്തില്‍ മൂന്ന് പേര്‍ പിടിയിലായി.  കോഴിക്കോട് മുഖദാര്‍ സ്വദേശികളായ കളരി വീട്ടില്‍ മുഹമ്മദ് അജ്മല്‍, മറക്കുംകടവ് വീട്ടില്‍ മുഹമ്മദ് അഫ്സല്‍ ഇവരുടെ പ്രായപൂര്‍ത്തിയാവാത്ത സുഹൃത്ത് എന്നിവരാണ്  കസബ പോലീസിന്റെ പിടിയിലായത്.

മെയ് 15ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. രാത്രി കോഫി ഹൗസില്‍ നിന്നും ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന കണ്ണൂര്‍ സ്വദേശിയായ യുവാവിനെ തടഞ്ഞുനിര്‍ത്തുകയും അടിച്ചു പരിക്കേല്‍പ്പിച്ച് ബാങ്ക് അക്കൗണ്ട് പാസ്‍വേഡ് കൈക്കലാക്കുകയും ചെയ്ത സംഘം, മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയും അക്കൗണ്ടില്‍ ഉണ്ടായിരുന്ന 19,000 രൂപ തങ്ങളുടെ അക്കൗണ്ടിലേക്ക് മാറ്റുകയുമായിരുന്നു.

കേസെടുത്ത് അന്വേഷണം ആരംഭിച്ച കസബ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നിരവധി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. തുടര്‍ന്ന് പ്രതികള്‍ തട്ടിയെടുത്ത മൊബൈല്‍ ഫോണ്‍ മാവൂര്‍ റോഡിലെ ഗള്‍ഫ് ബസാറില്‍ വില്‍പ്പന നടത്തിയതായി കണ്ടെത്തി.  മൊബൈൽ ഷോപ്പിൽ നല്‍കിയ ആധാര്‍ കാര്‍ഡ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയതില്‍ പ്രായപൂര്‍ത്തിയാവാത്ത ആളുടേതാണ് ആധാര്‍ കാര്‍ഡെന്ന് ബോധ്യപ്പെട്ടു. അഫ്‌സലിനെയും അജ്മലിനെയും മൂന്നാലിങ്ങല്‍ വച്ച് ബലപ്രയോഗത്തിലുടെയാണ് പൊലീസ് കീഴ്‌പ്പെടുത്തിയത്. ഇരുവരെയും പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കസബ ഇൻസ്‍പെക്ടര്‍ കിരണിന്റെ നേതൃത്വത്തില്‍ സബ് ഇൻസ്പെക്ടർ സനീഷ്, അസിസ്റ്റന്റ് സബ് ഇൻസ്‍പെക്ടർ സജേഷ് കുമാര്‍, സീനിയ സിവിൽ പൊലീസ് ഓഫീസർമാരായ രഞ്ജിത്ത്, വിപിന്‍ ചന്ദ്രന്‍, സുമിത് ചാള്‍സ്, സിവിൽ പൊലീസ് ഓഫീസർ വിപിന്‍ രാജ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടിച്ചത്.

Leave a Reply

Your email address will not be published.

Previous Story

ജൂൺ മാസം വൈദ്യുതി ബില്ല് കുറയും

Next Story

കുന്ന്യോറമല ബഫര്‍ സോണായി ഏറ്റെടുക്കണം: ഷാഫി ഫറമ്പില്‍ എം.പി

Latest from Local News

കിഴക്കോത്ത് പന്നൂർ വെളക്കന പറമ്പത്ത് അഹമ്മദ് കുട്ടി അന്തരിച്ചു

കൊടുവള്ളി: കിഴക്കോത്ത് പന്നൂർ വെളക്കന പറമ്പത്ത് അഹമ്മദ് കുട്ടി (90)അന്തരിച്ചു. ഭാര്യ: ആയിഷ. മക്കൾ: വി.പി.സിദ്ദീഖ് പന്നൂർ (സിറാജ് താമരശ്ശേരി ലേഖകൻ),

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 03 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 03 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ന്യൂറോളജി വിഭാഗം ഡോ:അനൂപ് കെ 5.00 pm

ക്ഷീര വികസന വകുപ്പ് പദ്ധതികളില്‍ അപേക്ഷിക്കാം

ക്ഷീര വികസന വകുപ്പിന്റെ പുല്‍കൃഷി വികസനം, മില്‍ക്ക് ഷെഡ് പദ്ധതി വികസനം, ഡെയറി ഫാം ഹൈജീന്‍ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി തുടങ്ങിയവയിലേക്ക് അപേക്ഷ

വേൾഡ് ഡോക്ടർസ് ഡേ ലയൺസ് ക്ലബ്‌ ഓഫ് കാലിക്കറ്റ് ബീച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.കെ ജി സജീത്തുകുമാറിനെ ആദരിച്ചു

വേൾഡ് ഡോക്ട്ടേഴ്‌സ് ഡേ ലയൺസ് ക്ലബ്‌ ഓഫ് കാലിക്കറ്റ് ബീച്ച്, കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.കെ ജി സജീത്തുകുമാറിനെ ആദരിച്ചു.

നാല് വര്‍ഷ ബിരുദ പ്രോഗ്രാം സ്‌പോട്ട് അഡ്മിഷന്‍ അപേക്ഷ ക്ഷണിച്ചു

കൊയിലാണ്ടി : ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ കൊയിലാണ്ടി കാമ്പസില്‍ 2025-26 അദ്ധ്യയന വര്‍ഷം സംസ്‌കൃത സാഹിത്യം,സംസ്‌കൃത വേദാന്തം, സംസ്‌കൃത ജനറല്‍,ഹിന്ദി,ഉര്‍ദു എന്നീ