അടിയന്തര ചികിത്സ ലഭ്യമാക്കുന്നതില്‍ കാലതാമസം ഉണ്ടാകരുത്: സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍

ആശുപത്രികളില്‍ അടിയന്തര ചികിത്സ ലഭ്യമാക്കുന്നതില്‍ കാലതാമസം ഉണ്ടാകരുതെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ പറഞ്ഞു. കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ്ങില്‍ അംഗം പി റോസയാണ് ഇക്കാര്യം പറഞ്ഞത്. അപകടം സംഭവിച്ച് അടിയന്തര ചികിത്സയ്ക്കായി മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുന്ന കുട്ടികള്‍ക്ക് പ്രാഥമിക പരിശോധനയ്ക്കും നടപടികള്‍ക്കും ശേഷം തുടര്‍ ചികിത്സ ലഭ്യമാക്കുമ്പോഴേക്കും കാലതാമസം നേരിടുകയും സമയബന്ധിതമായ ചികിത്സ നിഷേധിക്കപ്പെടുകയും ഗുരുതരാവസ്ഥയിലെത്തുകയും ചെയ്യുന്നതായ സാഹചര്യവുമുണ്ടാകുന്നതായി കമ്മിഷന്‍ നിരീക്ഷിച്ചു. നടപടിക്രമങ്ങള്‍ക്കായ് സമയം നഷ്ടപ്പെടുത്താതെ സമയബന്ധിതമായി ഏവര്‍ക്കും ചികിത്സ ലഭ്യമാക്കണമെന്ന് കമ്മിഷന്‍ പറഞ്ഞു. അപകടാവസ്ഥയില്‍ ചികിത്സ തേടിയെത്തിയ കുഞ്ഞിനെ ആദ്യം മാതൃശിശു കേന്ദ്രത്തിലും പ്രാഥമിക പരിശോധനയ്ക്കും നടപടികള്‍ക്കും ശേഷം തുടര്‍ ചികിത്സയ്ക്ക് മറ്റു ആശുപത്രിയിലേക്കും മാറ്റിയതില്‍ കാലതാമസമുണ്ടായെന്ന വീട്ടമ്മയുടെ പരാതിയിലാണ് കമ്മീഷന്റെ പരാമര്‍ശം.

2024 സെപ്റ്റംബറില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ അധ്യക്ഷയില്‍ ചേര്‍ന്ന യോഗത്തില്‍ പീഡിയാട്രിക് സര്‍ജറി ക്യാഷ്വാലിറ്റിയില്‍ ഗുരുതരാവസ്ഥയില്‍ തലയില്‍ ക്ഷതമേറ്റ് വരുന്ന കേസുകളുടെ പ്രാഥമിക പരിശോധനകള്‍ വേഗത്തിലാക്കി ന്യൂറോ സര്‍ജറി വിഭാഗത്തിലേക്ക് മാറ്റാന്‍ തീരുമാനമായിരുന്നു. ന്യൂനപക്ഷ കമ്മീഷന്റെ ഇടപെടല്‍ കൊണ്ട് കൂടെയാണ് തീരുമാനം കൈകൊണ്ടിരുന്നത്.

ബുധനാഴ്ച നടന്ന സിറ്റിംഗില്‍ രണ്ട് കേസുകള്‍ തീര്‍പ്പാക്കുകയും ഒരു കേസ് തീരുമാനത്തിനായി മാറ്റി വെക്കുകയും ഒരു സുവോ മോട്ടോ കേസില്‍ കക്ഷികള്‍ ഹാജരാകാതിരിക്കുകയും ഒരു കേസ് അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി വെക്കുകയും ചെയ്തു. മതിയായ രേഖകള്‍ ഇല്ലാത്തത് മൂലം സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ ലോണ്‍ അനുവദിക്കാതിരുന്ന കേസില്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കിയതിന്റെ അടിസ്ഥാനത്തില്‍ ലോണ്‍ അനുവദിച്ചതായും അധികൃതര്‍ അറിയിച്ചു.

ക്രിസ്ത്യന്‍, മുസ്ലിം, സിഖ്, പാഴ്‌സി, ജൈന, ബുദ്ധ സമുദായംഗങ്ങള്‍ക്ക് 9746515133 എന്ന വാട്‌സ്ആപ്പ് നമ്പറിലോ kscminorities@gmail.com എന്ന മെയില്‍ ഐഡിയിലോ നേരിട്ടോ കമ്മീഷന് പരാതികള്‍ നല്‍കാം.

ജൂനിയര്‍ അസിസ്റ്റന്റ് ആര്‍സി രാഖി, മൈനോറിറ്റി സെല്‍ പ്രതിനിധി പി കെ ശ്രീജ തുടങ്ങിയവര്‍ സിറ്റിംഗില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 29 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

Next Story

വയനാട് തുരങ്ക പാതയ്ക്ക് കേന്ദ്രാനുമതി

Latest from Main News

മണിയൂര്‍ പഞ്ചായത്തില്‍ മഞ്ചയില്‍ക്കടവ് വിനോദസഞ്ചാര കേന്ദ്രം മന്ത്രി പി എ മുഹമ്മദ് റിയാസ് ഒക്ടോബര്‍ 19-ന് നാടിന് സമര്‍പ്പിക്കും

പ്രകൃതി മനോഹാരമായ മണിയൂര്‍ പഞ്ചായത്തില്‍ വിനോദസഞ്ചാര കേന്ദ്രം യാഥാര്‍ത്ഥ്യമാകുന്നു. പതിയാരക്കരയില്‍ വെള്ളത്താല്‍ ചുറ്റപ്പെട്ട മനോഹരമായ മഞ്ചയില്‍ക്കടവിലാണ് മത്സ്യസഞ്ചാരി പദ്ധതിയുടെ ഭാഗമായി വിനോദസഞ്ചാര

കെവാഡിയയിൽ റോയൽ കിംഗ്ഡംസ് മ്യൂസിയത്തിന് ഒക്ടോബർ 31 ന് പ്രധാനമന്ത്രി തറക്കല്ലിടും

ദീപാവലിക്ക് ശേഷം ഒക്ടോബർ 30-31 തീയതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ഗുജറാത്ത് സന്ദർശിക്കുമെന്നും ഈ വേളയിൽ എല്ലാ വർഷത്തെയും പോലെ,

കൊമ്പൻ ഗുരുവായൂർ ദേവസ്വം ഗോകുൽ ചെരിഞ്ഞു

കൊമ്പൻ ഗുരുവായൂർ ദേവസ്വം ഗോകുൽ ചെരിഞ്ഞു. ഉച്ചയോടെയാണ് ഗുരുവായൂർ ആനത്താവളത്തിൽ വെച്ച് അസ്വസ്ഥതകൾ അനുഭവപ്പെടുകയും ആന ചരിയുകയും ചെയ്തത്‌. കഴിഞ്ഞവർഷം കൊയിലാണ്ടിയിൽ

വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ മൂന്ന് വയസുകാരി അടക്കം രണ്ട് മരണം

വാല്‍പ്പാറയില്‍ വീടിന് നേരെ കാട്ടാന ആക്രമണം. മൂന്ന് വയസുകാരി അടക്കം രണ്ട് പേർ മരിച്ചു. വാല്‍പ്പാറ സ്വദേശിയായ അസ്‌ല (55), ഇവരുടെ

ചേവരമ്പലത്ത് ഡോക്ടറുടെ വീട് കുത്തിത്തുറന്ന് 45 പവന്‍ മോഷ്ടിച്ച കേസിലെ പ്രതിയെ റിമാന്‍ഡ് ചെയ്തു

ചേവരമ്പലത്ത് ഡോക്ടറുടെ വീട് കുത്തിത്തുറന്ന് 45 പവന്‍ മോഷ്ടിച്ച കേസിലെ പ്രതിയെ റിമാന്‍ഡ് ചെയ്തു. പശ്ചിമബംഗാള്‍ സ്വദേശി തപസ് കുമാര്‍ സാഹയെയാണ്