പന്തലായനി ശ്രീ അഘോരശിവക്ഷേത്രം മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ വിവിധ പൂജാദികർമങ്ങളോടുകൂടി നടന്നു. മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ശ്രീ ടി.സി. ബിജു, മലബാർ ദേവസ്വം ബോർഡ് അംഗം പ്രതീഷ് തിരുത്തിയിൽ കോഴിക്കോട് ഡിവിഷൻ ഏരിയ കമ്മിറ്റി ചെയർമാൻ ശ്രീ ഗോപാലകൃഷ്ണൻ പടിയേരി, അസി. കമ്മീഷണർ ശ്രീ. പ്രമോദ് കുമാർ ദേവസ്വം ബോർഡ് ഏരിയ കമ്മിറ്റി അംഗം ശ്രീ ചിന്നൻ നായർ എന്നിവർ ക്ഷേത്രത്തിലെത്തുകയും ട്രസ്റ്റി ബോർഡിൻ്റെ നേതൃത്വത്തിൽ ആദരിക്കുകയും ചെയ്തു. കമ്മീഷണർ ശ്രീ ടി.സി ബിജുഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൻ്റെ സോപാനവും ശ്രീകോവിലിൻ്റെ വാതിലും ലോഹം പൊതിഞ്ഞ ശ്രീ താഴത്തെ വീട്ടിൽ കരുണാകരനെയും മഹാവിഷ്ണു ക്ഷേത്രത്തിൻ്റെ പൂർത്തീകരണത്തിൻ്റെ വിവിധ ഘട്ടങ്ങളിൽ സാമ്പത്തികമായി സഹായിച്ച വന്ദന കുടുംബത്തിൻ്റെ പ്രതിനിധിയായി ശശിധരൻ വന്ദന (മണി വന്ദന) യേയും ചടങ്ങിൽ ആദരിച്ചു. അകാലചരമം പ്രാപിച്ച ക്ഷേത്ര ജീവനക്കാരൻ ഗോപു നമ്പീശനെ ചടങ്ങിൽ അനുസ്മരിച്ചു.
ചടങ്ങിൽ ട്രസ്റ്റി ബോർഡ് ചെയർമാൻ എ. മോഹൻ പുതിയപുരയിൽ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്ര ക്ഷേമസമിതി ഭാരവാഹികളായ ശ്രീ.മധു കാളിയമ്പത്ത്, ശ്രീ.പ്രേം കുമാർ കീഴ്ക്കോട്ടു, ഗിരിധരൻ കോയാരി, പത്മനാഭൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. പാരമ്പര്യ ട്രസ്റ്റി ശ്രീ.സായ് ദാസ് കാളിയമ്പത്ത്, ശ്രീ വാസുദേവൻ എന്നിവർ പങ്കെടുത്തു.