അറബിക്കടലിൽ കൊച്ചി തീരത്തിന് സമീപം എം എസ് വക എൽസ 3 എന്ന ചരക്ക് കപ്പൽ മുങ്ങിയത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദേശ പ്രകാരം യോഗം ചേർന്നു. കപ്പലിലെ കെമികക്കലുകളുടെ കൈകാര്യം, പാരിസ്ഥിതിക പ്രശ്നങ്ങൾ എന്നിവയെക്കുറിച്ച് സംസാരിക്കാൻ വേണ്ടിയാണ് യോഗം.
ഡോ. മുരളി തുമ്മാരുകുടി, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അധികൃതര്‍ എന്നിവരും ആഗോള തലത്തിലെ വിദഗ്ധരും കേരള സര്‍ക്കാരില്‍ കപ്പല്‍ അപകടം കൈകാര്യം ചെയ്യുന്ന വകുപ്പുകളും യോഗത്തിൽ പങ്കെടുത്തു. വിവിധ ജില്ലകളിലെ കളക്ടർമാരും യോഗത്തിൽ പങ്കെടുത്തു.