കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാറ്റും തുടരുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാറ്റും തുടരുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. കോഴിക്കോട്, വയനാട് ജില്ലകളില് ഇന്ന് ചുവപ്പു ജാഗ്രതയാണ്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ മഞ്ഞ ജാഗ്രതയും മറ്റ് എല്ലാ ജില്ലകളിലും ഓറഞ്ച് ജാഗ്രതയും നല്കിയിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ നാളെ ചുവപ്പു ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല് ചില ജില്ലകളില് മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്.
കേരള, ലക്ഷദ്വീപ്, കര്ണാടക തീരങ്ങളില് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരും. സംസ്ഥാനത്തെ നദികളില് പ്രളയ സാധ്യത മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. മീനച്ചിൽ, അച്ചൻകോവിൽ, മണിമല നദികളിൽ ഓറഞ്ചും, കോരപ്പുഴ, വാമനപുരം എന്നീ നദികളിൽ മഞ്ഞ ജാഗ്രതയുമാണ്. നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം.

Leave a Reply

Your email address will not be published.

Previous Story

രാജ്യത്തെ പരമോന്നത ബഹുമതികളായ പത്മ പുരസ്‌കാരങ്ങള്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു വിതരണം ചെയ്തു

Next Story

ഭീകരവാദത്തിനെതിരായ ഇന്ത്യന്‍ നിലപാട് ലോകരാജ്യങ്ങളെ അറിയിക്കുന്നതിനായി സർവകക്ഷി പ്രതിനിധി സംഘങ്ങള്‍ വിദേശപര്യടനം തുടരുന്നു

Latest from Main News

പൂന്തുറയിലെ അമ്മയുടെയും മകളുടെയും ആത്മഹത്യയ്ക്ക് കാരണം മകളുടെ ഭർത്താവ് എന്ന് റിപ്പോർട്ട്

പൂന്തുറയിലെ അമ്മയുടെയും മകളുടെയും ആത്മഹത്യയ്ക്ക് കാരണം മകളുടെ ഭർത്താവെന്ന് റിപ്പോർട്ട്. മകൾക്ക് 200 പവൻ സ്വർണം സ്ത്രീധനമായി നൽകിയിട്ടും അത് മതിയാകില്ലെന്ന്

ദുബായിൽ നിന്നും കേരളത്തിലേക്കുള്ള ഒരേ ഒരു സർവീസ് എയർ ഇന്ത്യ സർവീസ് നിർത്തലാക്കുന്നു

ദുബായിൽ നിന്നും കേരളത്തിലേക്കുള്ള ഒരേ ഒരു സർവീസ് എയർ ഇന്ത്യ സർവീസ് നിർത്തലാക്കുന്നു. കൊച്ചി – ദുബായ് റൂട്ടിലെ സർവീസ് മാർച്ച്

ക്രിസ്മസ്-പുതുവത്സര ബമ്പർ ടിക്കറ്റ് വില്പനയിൽ റെക്കോർഡ് വർധന

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഇത്തവണത്തെ ക്രിസ്മസ്-പുതുവത്സര ബമ്പർ ടിക്കറ്റ് വില്പനയിൽ റെക്കോർഡ് വർധന. നറുക്കെടുപ്പിന് ഇനി രണ്ട് ദിവസം മാത്രം

ശബരിമല സ്വർണക്കൊള്ള കേസിൽ എൻ വാസുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച്