ദേശീയപാതയുടെ അശാസ്ത്രീയ നിർമ്മാണത്തിനെതിരെ യു ഡി എഫ് നേതൃത്യത്തിൽ റോഡിന്റെ കരാർ ഏറ്റെടുത്ത വാഗാഡ് കമ്പനിയുടെ വാഹനങ്ങൾ തടഞ്ഞു പ്രതിഷേധിച്ചു

പൊയിൽക്കാവ്: ദേശീയപാതയുടെ അശാസ്ത്രീയ നിർമ്മാണത്തിന്റെ ഭാഗമായി അടിപ്പാതയിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിട്ട് മാസത്തോളം കാലമായി.  സർവീസ് റോഡും തകർന്നിരിക്കുകയാണ്. ഈ വിഷയം പലതവണ പഞ്ചായത്ത്‌ ജനപ്രതിനിധികളെയും ഭരണാധികാരികളെയും അറിയിച്ചിട്ടും യാതൊരു തര ഇടപെടലും ഉണ്ടാവാത്തതിൽ പ്രതിഷേധിച്ചു കൊണ്ട് യു ഡി എഫ് നേതൃത്യത്തിൽ റോഡിന്റെ കരാർ ഏറ്റെടുത്ത വാഗാഡ് കമ്പനിയുടെ വാഹനങ്ങൾ തടഞ്ഞു പ്രതിഷേധിച്ചു. പരിഹാരം കാണാത്തപക്ഷം സമരപരിപാടികളിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് പ്രവർത്തകർ അറിയിച്ചതിനെ തുടർന്ന് വെള്ളം നീക്കുന്നതിനും കുഴികൾ അടയ്ക്കുന്നതിനും കരാർ കമ്പനി നിർബന്ധിതരായി.

കെ.പി.സി.സി. മെമ്പർ സി.വി. ബാലകൃഷ്ണൻ ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് മുരളീധരൻ തോറോത്ത് ആധ്യക്ഷ്യം വഹിച്ചു. മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് ബി.പി. പ്രമോദ്, ഗ്രാമപഞ്ചായത്ത് അംഗം സാദിഖ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.