സിക്കിം, പശ്ചിമ ബംഗാൾ, ബീഹാർ, ഉത്തർപ്രദേശ് എന്നീ നാലു സംസ്ഥാനങ്ങളിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് നാളെ തുടക്കമാവും. സിക്കിം രൂപീകരണത്തിൻ്റെ 50ാം വാർഷികം ആഘോഷിക്കുന്നതിനായി ഗാങ്‌ടോക്കിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി നാളെ പങ്കെടുക്കും. പാൽസർ സ്റ്റേഡിയത്തിൽ വിവിധ വികസനേ പദ്ധതികള്ക്കും അദ്ദേഹം തുടക്കം കുറിക്കും.
തുടർന്ന് പശ്ചിമ ബംഗാൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി അലിപുർദുവാർ, കൂച്ച് ബെഹാർ ജില്ലകളിലെ സിറ്റി ഗ്യാസ് വിതരണ പദ്ധതിയുടെ തറക്കല്ലിടൽ നിർവഹിക്കും. പിന്നീട് ബിഹാറിലെത്തുന്ന ശ്രീ മോദി , പട്‌ന വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ നാളെ വൈകുന്നേരം ഉദ്ഘാടനം ചെയ്യും. പട്‌നയിൽ നടക്കുന്ന റോഡ്‌ഷോയിലും അദ്ദേഹം പങ്കെടുക്കും . മറ്റന്നാൾ ബിഹാറിലെ കാരാകാട്ടിൽ 48,520 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്ക്കും പ്രധാനമന്ത്രി തുടക്കം കുറിക്കും . തുടര്ന്ന് ഉത്തർപ്രദേശിലെത്തുന്ന പ്രധാനമന്ത്രി കാൺപൂരില് 20,900 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കും .