കൊയിലാണ്ടി: ആറ് വരിയില്‍ ദേശീയപാത നിര്‍മ്മാണത്തെ തുടര്‍ന്ന് മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന കൊല്ലം കുന്ന്യോറമല ബഫര്‍സോണായി പരിഗണിച്ച് ഏറ്റെടുക്കണമെന്ന് ഷാഫി പറമ്പില്‍ എംപി ആവശ്യപ്പെട്ടു. മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന കുന്നിന് മുകളിലെ സ്ഥലം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമര സമിതി നടത്തുന്ന സമരത്തെ തുടര്‍ന്ന് ഇവിടം സന്ദര്‍ശിച്ച എന്‍ എച്ച് എ ഐ ഉദ്യോഗസ്ഥരുമായി പ്രശ്‌നം ചര്‍ച്ച ചെയ്യവേയാണ് എംപി ഇക്കാര്യം ആവശ്യപ്പെട്ടത്.
ഇവിടെ ഭിത്തി സംരക്ഷണത്തിന് കോടികള്‍ മുടക്കി സോയില്‍ നെയ്‌ലിംങ് ചെയ്തിട്ടുണ്ട്. ഇതിന്റെ 70 ശതമാനം പ്രവൃത്തി പൂര്‍ത്തിയായതാണ്. ഈ പ്രവൃത്തി തുടരാന്‍ അനുവദിക്കണമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ ആവശ്യം. എന്നാല്‍ ഇതിനോട് എംപിയും സ്ഥലം കൗണ്‍സിലര്‍ കെ.എം.സുമതിയും, സമര സമിതി ഭാരവാഹികളും വിയോജിച്ചു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാതെ നിര്‍മ്മാണ പ്രവൃത്തി നടത്തരുതെന്ന് എംപി ആവശ്യപ്പെട്ടു.
നഗരസഭ കൗണ്‍സിലര്‍ കെ.എം.സുമതി, കെ.കെ.വൈശാഖ്, പി.വി.വേണുഗോപാല്‍, രാജേഷ് കീഴരിയൂര്‍, മുരളീധരന്‍ തോറോത്ത്, നടേരി ഭാസ്‌ക്കരന്‍, തെൻ ഹീർ കൊല്ലം, ടി.എം.രവീന്ദ്രന്‍, ഒ.പി.ഷജിത്ത്, ജയന്ത് തുടങ്ങിയവരും ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്തു. കുന്നിന്‍ മുകളിലേക്കുളള റോഡ് സൗകര്യം പോലും ദേശീയ പാതാ നിര്‍മ്മാണത്തിനായി ഇല്ലാതാക്കിയിരിക്കുകയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.