കീഴരിയൂർ : സി.പി.രാഘവൻ നായർ, അർച്ചന അന്തരിച്ചു. റെയിൽവേ ലേബർ യൂണിയൻ (എ ഐ ടി യു സി ) പാലക്കാട് ഡിവിഷൻ പ്രസിഡണ്ട്, റെയിൽവേ ജീവനക്കാരുടെ സി പി ഐ ബ്രാഞ്ചിന്റെ സെക്രട്ടറി, സംസ്ഥാന റെയിൽവേ സി പി ഐ ഫ്രാക്ഷൻ അംഗം, എക്സ് സർവീസ് ലീഗ് ജില്ലാ പ്രസിഡണ്ട്, സംസ്ഥാന ഗവേണിംങ്ങ് ബോർഡ് അംഗം, അഖിലേന്ത്യാ കിസാൻ സഭ ജില്ലാ കമ്മിറ്റി അംഗം, ഇരിങ്ങണ്ണൂർ സർവീസ് ബാങ്ക് ഡയറക്ടർ – ഇരിങ്ങണ്ണൂർ പോസ്റ്റ്മാസ്റ്റർ, വായുസേന – റെയിൽവേ – പയ്യോളി, തലശേരി ടെംമ്പിൾ ഗെയിറ്റ് സ്റ്റേഷൻ മാസ്റ്റർ ആയി ദീർഘകാലം പ്രവർത്തിച്ചു. തലശേരി സ്റ്റേഷനിൽ നിന്ന് റിട്ടയർ ചെയ്തു. 15 വർഷം മുമ്പ് ഇരിങ്ങണ്ണൂരിൽ നിന്ന് കീഴരിയൂർ ഫ്രീഡം ഫൈറ്റേഴ്സ് സ്റ്റേഡിയത്തിനടുത്ത് അർച്ചന വീട്ടിലേക്ക് താമസം മാറ്റി. ഭാര്യ രാധരാഘവൻ കേരള മഹിളാ സംഘം ജില്ലാ വൈസ് പ്രസിഡന്റും നാദാപുരം മണ്ഡലം സെക്രട്ടറിയുമായിരുന്നു. മക്കൾ : റീനാ സുരേഷ് (കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ ചെയർപേഴ്സൺ, സി പി ഐ ജില്ലാ കൗൺസിൽ അംഗം ), റീത്ത ബിജുകുമാർ നടുവത്തൂർ, (ഡോക്യുമെന്ററൈറ്റേർസ് അസോസിയേഷൻ വനിതാ വിംങ്ങ് ജില്ലാ പ്രസിഡണ്ട് )- ജാമാതാക്കൾ :പി സുരേഷ് ബാബു മൊകേരി (സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം), ആർ ജെ ബിജു കുമാർ ഡോക്യുമെൻ്റ് റൈറ്റർ സർവയർ ( മേപ്പയ്യൂർ). സംസ്കാരം ഇന്ന് പകൽ 12 മണിക്ക് കീഴരിയൂരിലെ വീട്ടുവളപ്പിൽ.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 28 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ മെഡിസിൻ
ബാലിശമായ കാരണങ്ങൾ പറഞ്ഞു വടകര എംപിയും യുഡിഎഫിന്റെ സമുന്നത നേതാവുമായ ഷാഫി പറമ്പിൽ എംപിയെ തടയുകയും തെറി വിളിച്ചു ആക്ഷേപിക്കുകയും ചെയ്യുന്ന
കൊയിലാണ്ടി: നാടെങ്ങും ഓണാഘോഷത്തിന്റെ തിരക്കിലേക്ക്. കനത്ത മഴയെ വകവെക്കാതെയാണ് ഓണാഘോഷം. ആകര്‍ഷകമായ പൂക്കളവും ഓണ സദ്യയൊരുക്കിയും കൊയിലാണ്ടി കൊല്ലം ഗുരുദേവ കോളേജ്
കൊയിലാണ്ടി സി.പി.ഐ നേതാവായിരുന്ന ടി.എം കുഞ്ഞിരാമൻ നായരെ അനുസ്മരിച്ചു. കൊയിലാണ്ടി സാംസ്കാരിക നിലയത്തിൽ നടന്ന അനുസ്മരണ പരിപാടി സി.പി.ഐ സംസ്ഥാന കൗൺസിലംഗം
കൊടുവള്ളി: പടനിലം കുമ്മങ്ങോട്ട് ചോയിക്കുട്ടി (80) അന്തരിച്ചു. (റിട്ട. കെ എസ്.ആർ.ടി.സി. ഡ്രൈവർ). ഭാര്യ ജാനകി. മക്കൾ രാജീവ് (ഡ്രഗ്സ് കൺട്രോൾ