എരവട്ടൂരിൽ ശക്തമായ കാറ്റിലും മഴയിലും മരം വീണ് വീട് നശിച്ചു

പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാർഡിലെ കോമത്ത് മീത്തൽ വത്സൻ നായരുടെ വീടിന് മുകളിൽ പ്ലവ് മരം മുറിഞ്ഞുവീണു. ഇന്നലെ ഉച്ചക്ക് ശേഷം ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും ആണ് മരം മുറിഞ്ഞ വീടിന് മുകളിലേക്ക് പതിച്ചത്. ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചത് നാട്ടുകാർ മരം മുറിച്ചു മാറ്റാനുള്ള ശ്രമത്തിലാണ്. വീടിന്റെ മേൽക്കൂര അടക്കം നിരവധി ഭാഗങ്ങൾക്കും ഗുരുതരമായ നാശമാണ് സംഭവിച്ചത്. ലക്ഷങ്ങൾ വിലമതിക്കുന്ന സാമ്പത്തിക നഷ്ടമാണ് വീട്ടുടമക്ക് അനുഭവപ്പെട്ടത്. സംഭവം നടന്ന ഉടൻ തന്നെ പ്രദേശവാസികൾ ചേർന്ന് മരം മുറിച്ചുമാറ്റുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. 

Leave a Reply

Your email address will not be published.