കാലവർഷം ശക്തമായതോടെ മരങ്ങൾ കടപുഴകി വീണു കനത്ത നാശനഷ്ടങ്ങൾ. റോഡിലേക്കും കെട്ടിടങ്ങൾക്കും മിതേയും വിഴുന്ന മരങ്ങൾ വെട്ടി മാറ്റാൻ ഫയർ ഫോഴ്സ് വിശ്രമമില്ലാതെ ജോലി ചെയ്യുകയാണ്. ബുധനാഴ്ച കൊയിലാണ്ടി ഹാർബർ റോഡ് ഉപ്പാല കണ്ടി ക്ഷേത്രത്തിന് മുൻവശവും,
കൊല്ലം മന്ദമംഗലം സ്വാമിയാർ കാവ് ബീച്ച് റോഡ് എന്നിവിടങ്ങളിലും ശക്തമായ മഴയിൽ മരം പൊട്ടി വീണ് ഗതാഗതം സ്തംഭിച്ചിത്
കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷസേനയെത്തിയാണ് മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചത്.അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.എം അനിൽകുമാറിൻ്റെ നേതൃത്വത്തിൽ എസ് എഫ് ആർ ഒ അനൂപ് ബി കെ, സേനാംഗങ്ങളായ സുരേഷ് കെ ബി നിധിപ്രസാദി ഇ എം, ലിനീഷ് പി എം, രജിലേഷ് പി എം, നവീൻ കെ,ഹോം ഗാർഡ് ബാലൻ ടി പി,പ്രദീപ്, സുധീഷ് എന്നിവർ പ്രവർത്തനത്തിൽ ഏർപ്പെട്ടു.
