ജൂൺ മാസം വൈദ്യുതി ബില്ലിൽ ഇന്ധന സർചാർജ് കുറയും. പ്രതിമാസ ബില്ലിൽ യൂണിറ്റിന് മൂന്ന് പൈസയും ദ്വൈമാസ ബില്ലിൽ യൂണിറ്റിന് ഒരു പൈസയും സർചാർജ് ഇനത്തിൽ കുറവ് ലഭിക്കും. 8 പൈസ നിരക്കിലാണ് നിലവിൽ സർചാർജ് ഈടാക്കുന്നത്. 1000 വാട്‌സ് കണക്‌ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗം ഉള്ളതുമായ ഗാർഹിക ഉപഭോക്താക്കൾ ഗ്രീൻ താരിഫിലുള്ളവർ എന്നിവരെ സർചാർജ്ജിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
