പന്തലായനി ബ്ലോക്ക് പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ എഡ്യു മീറ്റ് നടത്തി

പൊതുവിദ്യാഭ്യാസ പരിഷ്കാരങ്ങളും വിദ്യാലയസമൂഹവും എന്ന വിഷയത്തെ അധികരിച്ച് പന്തലായനി ബ്ലോക്ക് പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ എഡ്യു മീറ്റ് നടത്തി. ബ്ലോക്ക് പഞ്ചായത്ത്, കൊയിലാണ്ടി മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ വിദ്യാഭ്യാസ പ്രവർത്തകരും ഹെഡ്മാസ്റ്റർമാരും,പി.ടി.എ പ്രസിഡണ്ടുമാരും മീറ്റിൽ പങ്കെടുത്തു.

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് EDU MEET ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ചൈത്ര വിജയൻ അധ്യക്ഷത വഹിച്ചു. കെ. അഭിനീഷ് ,കെ. ജീവാനന്ദൻ, കെ.ടി.എം കോയ, എം.ജി. ബൽരാജ് എന്നിവർ പ്രസംഗിച്ചു. പുതിയ വിദ്യാഭ്യാസ പരിഷ്കാരങ്ങളെക്കുറിച്ച് സർക്കാർ നിയോഗിച്ച പരിഷ്കരണ കമ്മറ്റിയുടെ മെമ്പർ സെക്രട്ടറി കെ.സി. ഹരികൃഷ്ണനും , വിദ്യാലയ സഹായകസമിതിയുടെ പ്രസക്തിയെപ്പറ്റി കെ.കെ. ശിവദാസനും വിഷയാവതരണങ്ങൾ നടത്തി. കെ.ടി.രാധാകൃഷ്ണൻ മോഡറേറ്ററായിരുന്നു.
ചർച്ചയിൽ ഡി.കെ. ബിജു, കെ.കെ.ശ്രീഷു , എ. സജീവ്കുമാർ, എം.ജയകൃഷ്ണൻ, ആർ.കെ.ദീപ, എൻ.വി. വൽസൻ, വൽസൻ പല്ലവി,വികാസ് കൻമന, സി. അരവിന്ദൻ എന്നിവർ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം.പി. രജുലാൽ സ്വാഗതവും മധു കിഴക്കയിൽ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് 

Next Story

ദുരിതബാധിതരോടുളള സർക്കാർ നിലപാടിൽ പ്രതിഷേധം; വിലങ്ങാട് വ്യാഴാഴ്ച ഹർത്താൽ

Latest from Local News

കക്കയം പവർഹൗസ് പെൻസ്റ്റോക് നിർമാണത്തിന് ഭൂമി നൽകിയ കർഷകരുടെ നികുതി സ്വീകരിച്ചു

 20 വർഷമായി തുടരുന്ന നിരന്തര ശ്രമങ്ങൾക്ക് ശേഷം കൂരാച്ചുണ്ട് പഞ്ചായത്തിലെ കക്കയം ഗ്രാമത്തിലെ അഞ്ച് കുടുംബങ്ങൾക്ക് സ്വന്തം ഭൂമിയുടെ ഉടമസ്ഥാവകാശം തിരികെ

അയല്‍ക്കൂട്ടങ്ങളില്‍ 25,000 സോഷ്യല്‍ സെല്ലര്‍മാര്‍; പുതുചുവടുവെപ്പിലേക്ക് കുടുംബശ്രീ

ഉല്‍പന്നങ്ങള്‍ വീടുകളിലെത്തിക്കാന്‍ ‘സോഷ്യല്‍ സെല്ലര്‍’മാരെ നിയോഗിച്ച് കുടുംബശ്രീ പുതുചുവടുവെപ്പിലേക്ക്. ഓരോ സിഡിഎസിന് കീഴിലുമുള്ള അയല്‍ക്കൂട്ടങ്ങളില്‍നിന്നായി 25,000ത്തില്‍ പരം കുടുംബശ്രീ സോഷ്യല്‍ സെല്ലര്‍മാരാണ്

കോഴിക്കോട്ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 15-10-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ പ്രധാനഡോക്ടർമാർ

കോഴിക്കോട്ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 15-10-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ മെഡിസിൻ വിഭാഗം ഡോ.ജയചന്ദ്രൻ സർജറിവിഭാഗം ഡോ രാജൻ കുമാർ