മന്ത്രിസഭായോഗ തീരുമാനങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് 

നവകേരള സദസ്സ് നിര്‍‍ദേശങ്ങള്‍ നടപ്പാക്കാന്‍ 982 കോടി രൂപയുടെ പദ്ധതികള്‍

നവകേരള സദസ്സിൽ ഉയർന്നുവന്ന വികസന പദ്ധതികൾ നടപ്പാക്കാൻ 982.01 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പദ്ധതികളുടെ നടത്തിപ്പിനായി സംസ്ഥാന ആസൂത്രണ ബോർഡ് തയ്യാറാക്കിയ മാർഗനിർദ്ദേശങ്ങൾ ഭേദഗതിയോടെ അംഗീകരിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും 140 നിയമസഭാ മണ്ഡലങ്ങളിലും സഞ്ചരിച്ച് ജനങ്ങളുമായി സംവദിച്ചിരുന്നു. ആ സംവാദത്തില്‍ ഉരുത്തിരി‍ഞ്ഞ നിര്‍ദേശങ്ങളാണ് വികസന പദ്ധതികളായി നടപ്പാക്കുന്നത്.

നവകേരളസദസ്സിൽ വിവിധ വിഭാഗം ജനങ്ങൾ ആവശ്യപ്പെട്ട വികസന പ്രവർത്തനങ്ങൾക്കും നിർദ്ദേശങ്ങൾക്കും മുൻഗണന അനുസരിച്ച് അനുമതി നൽകുന്നതിനും സാങ്കേതികമോ മറ്റ് കാരണങ്ങളോ മൂലം നിലവിലെ പദ്ധതികൾക്ക് പകരം പുതിയ/അധിക പദ്ധതികൾ അംഗീകരിക്കുവാൻ ഉള്ള അനുമതി നൽകുവാനും ചീഫ് സെക്രട്ടറി, സെക്രട്ടറി (PIE&MD), ബന്ധപ്പെട്ട ജില്ലാ കളക്ടർ എന്നിവരടങ്ങുന്ന കമ്മിറ്റിയെ അധികാരപ്പെടുത്തി. ഓരോ നിയമസഭാ മണ്ഡലത്തിലും പരമാവധി ഏഴ് കോടി രൂപ വീതമാണ് അനുവദിക്കുക. മലപ്പുറം ജില്ലയുടെ കാര്യത്തില്‍ അറിയിപ്പ് പിന്നീട് ഉണ്ടാകും.

സര്‍ക്കാര്‍, എയിഡഡ് സ്കൂളുകളില്‍ അധിക തസ്തികള്‍

സംസ്ഥാനത്തെ സർക്കാർ, എയ്‌ഡഡ് സ്കൂളുകളിൽ അധിക തസ്തികകള്‍ അനുവദിച്ചു. 2024-2025 അധ്യയന വർഷത്തിൽ നടത്തിയ തസ്തിക നിർണ്ണയ പ്രകാരം, സർക്കാർ മേഖലയിലെ 552 സ്കൂളുകളില്‍ 915 അധിക തസ്തികകൾ അനുവദിച്ചു. 658 എയ്‌ഡഡ് സ്കൂളുകളില്‍ 1304 അധിക തസ്തികകളും അനുവദിച്ചു. ആകെ 1210 സർക്കാർ/എയ്ഡഡ് സ്കൂളുകളിലായി 2219 അധ്യാപക, അനധ്യാപക അധിക തസ്തികകളാണ് അനുവദിച്ചത്. 1.10.2024 തീയതി പ്രാബല്യത്തിൽ വ്യവസ്ഥകൾക്ക് വിധേയമായാണിത്. മലപ്പുറം ജില്ലയുടെ കാര്യത്തില്‍ അറിയിപ്പ് പിന്നീട് ഉണ്ടാകും.

സർക്കാർ സ്കൂളുകളിൽ അധിക തസ്തികകളിൽ തസ്തികനഷ്ടം സംഭവിച്ച ജീവനക്കാരെ ക്രമീകരിച്ചതിനു ശേഷം മാത്രമേ പുതിയ നിയമനം നടത്താൻ പാടുള്ളൂ.

എയ്‌ഡഡ് സ്കൂളുകളിലെ അധികതസ്തികകളിൽ, കെ.ഇ.ആർ അധ്യായം XXI ചട്ടം 7(2) അനുസരിച്ച് മാത്രമേ നിയമനം നടത്താൻ പാടുള്ളൂ.

തസ്തിക നഷ്ടം സംഭവിച്ച സ്കൂളുകളിൽ ഈ തസ്തികയിൽ ആരും തുടരുകയോ ശമ്പളം കൈപ്പറ്റുകയോ ചെയ്യുന്നില്ലെന്ന് വിദ്യാഭ്യാസ ഓഫീസർ /ട്രഷറി/സ്പാർക്ക് ഉദ്യോഗസ്ഥർ ഉറപ്പു വരുത്തേണ്ടതാണ്.

ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലുന്നതിന് കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി തേടും

കാട്ടുപന്നികളെ കൂടാതെ മനുഷ്യന്‍റെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന മറ്റ് വന്യജീവികളെയും കൊല്ലുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി തേടാനുള്ള നടപടി സ്വീകരിക്കാന്‍ വനം-വന്യജീവി വകുപ്പിനെ ചുമതലപ്പെടുത്തി. നിയമ വകുപ്പ് സെക്രട്ടറിയുമായി കൂടിയാലോചിച്ച് ഇക്കാര്യത്തില്‍ ആവശ്യമായ നിയമനിര്‍മ്മാണത്തിനുള്ള നിര്‍ദേശം സമര്‍പ്പിക്കാന്‍ വനംവകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

കൃഷിക്കും ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ ഉപാധികളോടെ കൊല്ലുന്നതിന്, ചീഫ് വൈൽഡ് ലൈഫ് വാർഡനിൽ നിക്ഷിപ്തമായ അധികാരം ഹോണററി വൈൽഡ് ലൈഫ് വാർഡന്/അധികാരപ്പെട്ട ഉദ്യോഗസ്ഥന് ഡെലിഗേറ്റ് ചെയ്ത് മാർഗ്ഗനിർദ്ദേശങ്ങളും നടപടിക്രമങ്ങളുമടങ്ങുന്ന സർക്കാർ ഉത്തരവുകളുടെ കാലാവധി ഒരുവര്‍ഷത്തേക്ക് കൂടി ദീർഘിപ്പിക്കും.

നിയമനം

35-ാമത് ദേശീയ ഗെയിംസിൽ കേരളത്തെ പ്രതിനിധീകരിച്ച് റഗ്‌ബിയിൽ വെങ്കലമെഡൽ നേടിയ ഹരിശ്രീ എം. ന് കായിക യുവജനകാര്യ വകുപ്പിൽ ക്ലാർക്കിൻ്റെ സൂപ്പർന്യൂമററി തസ്തിക സൃഷ്ടിച്ച് നിയമനം നൽകും.

ഹോംകോയിൽ ERP Software പ്രാബല്യത്തിൽ കൊണ്ടുവരുന്നതിന് താല്ക്കാലികമായി തസ്തിക സൃഷ്ടിച്ച് 2 ഡാറ്റ എൻട്രി ഓപ്പറേറ്റർമാരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കും.

ശുപാര്‍ശകള്‍ അംഗീകരിച്ചു

പൊലീസ് വകുപ്പിലെ പര്‍ച്ചേസ് സംബന്ധിച്ച് ശുപാര്‍ശ സമര്‍പ്പിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അംഗീരിച്ചു.

ടെണ്ടര്‍ അംഗീകരിച്ചു

തിരുവനന്തപുരം ജില്ലയിലെ “Attingal – Improvements to Manamboor NH -Kavalayoor – Kulamuttom road with BM & BC 0/000 to 4/800 and 0/000 to 1/400 എന്ന പ്രവ‍ൃത്തിക്കുള്ള 4,14,94,245 രൂപയുടെ ടെണ്ടർ അം​ഗീകരിച്ചു.

പത്തനംതിട്ട ജില്ലയിലെ മണിമലയാറിന് കുറുകെയുള്ള പാറക്കടവ് പാലത്തിന്റെ നിർമ്മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് 11,19,86,861 രൂപയുടെ ടെണ്ടർ അംഗീകരിച്ചു.

തുടര്‍ച്ചാനുമതി

തിരുവനന്തപുരം, കൊല്ലം, അമ്പലപ്പുഴ, കോട്ടയം, നെടുങ്കണ്ടം, കൊച്ചി, കണയന്നൂർ, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, തലശ്ശേരി എന്നീ 11 സ്പെഷ്യൽ റവന്യൂ റിക്കവറി ഓഫീസുകളിലെ 221 താല്കാലിക തസ്തികകളും, നെടുമങ്ങാട്, നെയ്യാറ്റിൻ കര, പത്തനംതിട്ട, പാല, അമ്പലവയൽ, വടകര, കാസർഗോഡ്, ആലുവ എന്നീ 8 തഹസിൽദാർ റവന്യൂ റിക്കവറി ഓഫീസുകളിലെ 167 താല്കാലിക തസ്തികകളും; ലാൻഡ് റവന്യൂ കമ്മീഷണറേറ്റിലെ റിസർച്ച് & ഡവലപ്മെന്റ്റ് വിഭാഗത്തിലെ 5 താല്ക്കാലിക തസ്തികകളും നൈറ്റ് വാച്ച്‌മാൻ 4 താല്ക്കാലിക തസ്തികകളും ഉൾപ്പെടെ 397 താല്കാലിക തസ്തികകൾക്ക് 01.04.2025 മുതൽ 31.03.2026 വരെ ഒരു വർഷത്തേയ്ക്ക് തുടർച്ചാനുമതി നൽകും.

ലാൻഡ് റവന്യൂ വകുപ്പിൻ്റെ നിയന്ത്രണത്തിൽ പ്രവർത്തിച്ചു വരുന്ന എല്ലാ ജില്ലാ കളക്ടറേറ്റുകളിലെയും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ, ബിൽഡിംഗ് ടാക്സ് യൂണിറ്റുകൾ, റവന്യൂ റിക്കവറി യൂണിറ്റുകൾ എന്നിവയിലെ 197 താല്കാലിക തസ്തികകളും ആലപ്പുഴ, കാസർഗോഡ്, കണ്ണൂർ എന്നീ ജില്ലാ കളക്ടറേറ്റുകളിലെ ലാൻഡ് അക്വിസിഷൻ യൂണിറ്റുകളിലെ 20 താല്ക്കാലിക തസ്തികകളും ഉൾപ്പെടെ 217 താല്‍ക്കാലിക തസ്തികകൾക്ക് 01.04.2025 മുതൽ 31.03.2026 വരെ തുടർച്ചാനുമതി നൽകും. മലപ്പുറം ജില്ലയുടെ കാര്യത്തില്‍ അറിയിപ്പ് പിന്നീട് ഉണ്ടാകും.

സാധൂകരിച്ചു

ക്ഷീര വികസന വകുപ്പിന് കീഴിലുള്ള വലിയതുറ സ്റ്റേറ്റ് ഫോഡര്‍ ഫാമിലെ 14 സീനിയര്‍‌ കാഷ്വല്‍ തൊഴിലാളികളെ പുനരധിവാസത്തിനായി സ്ഥിരപ്പെടുത്തിയ നടപടി സാധൂകരിച്ചു.

യു.പി.സ്കൂളായി അപ്ഗ്രേഡ് ചെയ്യും

വിഴിഞ്ഞം ഹാർബർ ഏരിയ ഗവ.എൽ.പി.സ്കൂൾ യു.പി.സ്കൂളായി അപ്ഗ്രേഡ് ചെയ്യും. തീരദേശത്തെ കുട്ടികൾ പഠിക്കുന്ന സ്കൂൾ എന്നതിൻ്റെ അടിസ്ഥാനത്തിലും വിദ്യാലയത്തിന് 5 കിലോമീറ്റർ ചുറ്റളവിൽ തുടർപഠനത്തിനായി മറ്റുവിദ്യാലയങ്ങൾ നിലവിലില്ല എന്ന വസ്തുത പരിഗണിച്ചും അധ്യാപക/അനധ്യാപക ജീവനക്കാരുടെ ആവശ്യകത പുനർവിന്യാസം വഴി നിറവേറ്റണമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണിത്.

തസ്തിക പരിവര്‍ത്തനം

കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷനില്‍ നിലവിലുള്ള 21 ഡഫേദാര്‍ തസ്തികകള്‍ ഓഫീസ് അറ്റന്‍ഡന്‍റ് തസ്തികകളാക്കി പരിവര്‍ത്തനം ചെയ്യും. നിലവില്‍ ഡഫേദാര്‍ തസ്തികയില്‍ സേവനം അനുഷ്ഠിക്കുന്ന 8 പേര്‍ക്ക് ശമ്പളം സംരക്ഷിച്ചു നല്‍കും.

വിരമിക്കല്‍ പ്രായം ഉയര്‍ത്തി

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുളള സ്വയംഭരണ ഗ്രാന്റ്-ഇൻ-എയ്‌ഡ് സ്ഥാപനമായ സി.എച്ച്.മുഹമ്മദ് കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദ മെന്റ്ലി ചലഞ്ച്‌ഡ് (എസ്.ഐ.എം.സി) സ്ഥാപനത്തിൽ സേവനമനുഷ്ഠിക്കുന്ന ഇ.പി.എഫ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുളള സ്ഥിരം ജീവനക്കാരുടെ വിരമിക്കൽ പ്രായം 56 വയസ്സിൽ നിന്നും 58 വയസ്സായി ഉയർത്തും.

സി കണ്ണന്‍ സ്മാരക പ്രതിമ

കണ്ണൂര്‍ ജില്ലയില്‍ കാനത്തൂറില്‍ ഫയര്‍ ആന്‍റ് റസ്ക്യു വകുപ്പിന്‍റെ കൈവശമുള്ള 3 സെന്‍റ് അന്തരിച്ച സി കണ്ണന്‍റെ സ്മരണാര്‍ഥം പ്രതിമ സ്ഥാപിക്കുന്നതിന് കണ്ണൂര്‍ ബീഡി തൊഴിലാളി യൂണിയന് പാട്ടത്തുക ഇളവ് ചെയ്ത് 10 വര്‍ഷത്തേക്ക് പാട്ടത്തിന് അനുവദിക്കും.

പുനര്‍നിയമനം

വനിത വികസന കോര്‍പ്പറേഷനില്‍ മാനേജിങ്ങ് ഡയറക്ടറായ വി സി ബിന്ദുവിന് പുനര്‍നിയമനം നല്‍കും.

ഹൈക്കോടതി ഗവ.പ്ലീഡറായ അഡ്വ. എം രാജീവിന് പുനര്‍നിയമനം നല്‍കും.

വാഹനങ്ങൾ വാങ്ങുന്നതിന് അനുമതി

ഹൈക്കോടതിയിലെ കണ്ടം ചെയ്ത 14 വാഹനങ്ങൾക്ക് പകരമായി 5 പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് അനുമതി നൽകി.

Leave a Reply

Your email address will not be published.

Previous Story

കുന്ന്യോറമല ബഫര്‍ സോണായി ഏറ്റെടുക്കണം: ഷാഫി ഫറമ്പില്‍ എം.പി

Next Story

പന്തലായനി ബ്ലോക്ക് പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ എഡ്യു മീറ്റ് നടത്തി

Latest from Main News

കോടിക്കൽ കടപ്പുറത്ത് മാലിന്യങ്ങൾ അടിയുന്ന സംഭവം അധികാരികൾ അടിയന്തരമായി ഇടപെടണം; ടി.ടി ഇസ്മായിൽ

  തിക്കോടി: നൂറുകണക്കിന് മൽസ്യ തൊഴിലാളികൾ ഉപജീവനത്തിന് തടസ്സമായി ടൺകണക്കിന് മാലിന്യകൂമ്പാരങ്ങളാണ് കോടിക്കൽ കടപ്പുറത്ത് അടിഞ്ഞ് കൂടിയത്. കാല വർഷം കനക്കുമ്പോൾ

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 30.05.2025.വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 30.05.2025.വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ ജനറൽമെഡിസിൻ ഡോ.മൃദുൽകുമാർ സർജറിവിഭാഗം ഡോ.പ്രിയരാധാകൃഷ്ണൻ ഓർത്തോവിഭാഗം ഡോ.സിബിൻസുരേന്ദ്രൻ കാർഡിയോളജി വിഭാഗം ഡോ.ഖാദർമുനീർ. ഗ്വാസ്ട്രാളജി

മഴ കനത്തു : 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

മഴ ശക്തമായ സാഹചര്യത്തിൽ സംസ്ഥാനത്തെ 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. കാസർകോട്, കണ്ണൂർ, വയനാട്, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം,

എലിപ്പനി: പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ശക്തമായ മഴയെ തുടര്‍ന്ന് ജില്ലയിലെ ചില പ്രദേശങ്ങളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെടുകയും ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കുകയും ചെയ്ത സാഹചര്യത്തില്‍ മലിനജലവുമായി സമ്പര്‍ക്കത്തിലാകുന്ന എല്ലാവരും