ബൈപ്പാസ് നിർമ്മാണം പന്തലായനിയിൽ ചളിക്കളം വാഹനങ്ങൾ താഴുന്നു

ദേശീയപാത നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കൊയിലാണ്ടി പന്തലായനി മേഖലയിൽ വാഹനങ്ങൾ ചെളിയിൽ പൂഴ്ന്ന് പോകുന്നത് പതിവാകുന്നു. കൊല്ലം അണ്ടർപാസിനും കൊയിലാണ്ടി അണ്ടർപാസിനും ഇടയിലുള്ള ഭാഗങ്ങളിൽ ഇപ്പോഴും നിർമ്മാണം പാതിവഴിയിലാണുള്ളത്. മഴ പെയ്തു കഴിഞ്ഞാൽ ഈ ഭാഗം മുഴുവൻ ചെളിക്കളമാകും.ദൂരസ്ഥലത്ത് നിന്നും വരുന്ന വാഹന യാത്രക്കാർ കൊയിലാണ്ടി നഗരത്തിലെ ഗതാഗത കുരുക്കിൽ നിന്നും ഒഴിവാകാൻ ഈ വഴി തെരഞ്ഞെടുക്കുന്നതാണ് വിനയാവുന്നത്. ചെളിയിൽ താഴുന്നവരെ രക്ഷിക്കാൻ ദേശീയപാത നിർമ്മാണ തൊഴിലാളികൾ ജെസിബി ഉപയോഗിച്ചും മറ്റുമാണ് സഹായിക്കുന്നത്. അതിന് മണിക്കൂറുകൾ കാത്തിരിക്കേണ്ടിവരുമെന്ന് മാത്രം

Leave a Reply

Your email address will not be published.

Previous Story

ദുരിതബാധിതരോടുളള സർക്കാർ നിലപാടിൽ പ്രതിഷേധം; വിലങ്ങാട് വ്യാഴാഴ്ച ഹർത്താൽ

Next Story

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം കെഎഎസ്പിന് കീഴില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു

Latest from Local News

കാപ്പാട് പഴകിയ കോഴിയിറച്ചിയുടെ വൻ ശേഖരം, ചിക്കൻ സ്റ്റാൾ അടച്ചുപൂട്ടി ആരോഗ്യവകുപ്പ്

തിരുവങ്ങൂർ : ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിലെ കാപ്പാട് ടൗണിലും ബീച്ച് ഏരിയയിലും ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ കാപ്പാട് ടൗണിലെ എം.ആർ ചിക്കൻ

ഡിസബിലിറ്റി ഫെസ്റ്റിവലിന് ഐക്യദാർഢ്യം: ‘കേരളം ഓടുന്നു’ വിളംബര ജാഥ ഉള്ളിയേരിയിൽ

ജനുവരി 29 മുതൽ ഫെബ്രുവരി 1 വരെ കോഴിക്കോട് ബീച്ചിൽ നടക്കുന്ന ഡിസബിലിറ്റി ഫെസ്റ്റിവലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ‘കേരളം ഓടുന്നു’

ചേലിയ എടവന ഭഗവതി ക്ഷേത്രത്തിലെ ഉത്സവം ആരംഭിച്ചു

കൊയിലാണ്ടി: ചേലിയ എടവന ഭഗവതി ക്ഷേത്രത്തിലെ ഉത്സവം ആരംഭിച്ചു. ബ്രഹ്മ ശ്രി മേപ്പാടില്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്യത്തിൽ ആരംഭിച്ചു. ഉദയാ

മൂടാടി ഗ്രാമപഞ്ചായത്ത് 2026–27 പദ്ധതി രൂപീകരണം: വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ചേർന്നു

മൂടാടി ഗ്രാമപഞ്ചായത്ത് 2026-27 വർഷത്തെ പദ്ധതി രൂപീകരണത്തിൻ്റ ഭാഗമായുള്ള വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ചേർന്നു. പ്രസിഡൻ്റ് എം.പി. അഖില ഉത്ഘാടനം ചെയ്തു.