പേരാമ്പ്ര നിയോജക മണ്ഡലത്തിലെ മുഴുവൻ എൽഎസ്എസ്, യു എസ് എസ്, എൻ എം എം എസ് ജേതാക്കളെയും, എസ്എസ്എൽസി പ്ലസ് ടു ഫുൾ എ പ്ലസ് വിജയികളെയും, സിബിഎസ്ഇ ഫുൾ എ വൺ ജേതാക്കളെയും അസറ്റ് പേരാമ്പ്ര അനുമോദിക്കുന്നു. മെയ് 29ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് പേരാമ്പ്ര കമ്മ്യൂണിറ്റി ഹാളിൽ മുൻ കേരള ചീഫ് സെക്രട്ടറി ജിജി തോംസൺ ഐ എ എസ് ഉദ്ഘാടന കർമ്മം നിർവഹിക്കും. പ്രശസ്ത മജീഷ്യനും മോട്ടിവേഷണൽ സ്പീക്കറുമായ ഗോപിനാഥ് മുതുകാട് വിശിഷ്ടാതിഥിയായി പങ്കെടുക്കും.
അസറ്റ് ചെയർമാൻ സി എച്ച് ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ 2000 പ്രതിഭകളെ അനുമോദിക്കും. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് അസറ്റ് സ്റ്റാർസിൽ അംഗത്വം നൽകി ദീർഘകാല പിന്തുണ ഉറപ്പാക്കും. അടുത്ത അധ്യയന വർഷം മുതൽ അസറ്റ് പേരാമ്പ്ര ആവിഷ്കരിച്ച് നടപ്പിലാക്കുന്ന സ്കോളർഷിപ്പ് പരീക്ഷയുടെ പ്രഖ്യാപനം ചടങ്ങിൽ നിർവഹിക്കും. വിജയികളാകുന്നവർക്ക് കേഷ് അവാർഡും സർട്ടിഫിക്കറ്റുകളും നൽകും. പത്രസമ്മേളനത്തിൽ അസറ്റ് ജനറൽ സെക്രട്ടറി നസീർ നൊച്ചാട്, സെക്രട്ടറി ചിത്രരാജൻ, ലീന വിജയൻ, എ സജീവൻ, ഹിബ ഫാത്തിമ, ദേവിക എസ് കൃഷ്ണ, പി മുഹമ്മദ് എന്നിവർ പങ്കെടുത്തു.