ഭീകരവാദത്തിനെതിരെ ഇന്ത്യ സ്വീകരിക്കുന്ന നിലപാട് ലോകരാജ്യങ്ങളെ അറിയിക്കുന്നതിനായി പാര്ലമെന്റംഗങ്ങളുടെ നേതൃത്വത്തില്, സർവകക്ഷി പ്രതിനിധി സംഘങ്ങള് വിദേശപര്യടനം തുടരുന്നു.
ലോകനേതാക്കളുമായും, പൗരപ്രമുഖരുമായും, മാധ്യമ പ്രതിനിധികളുമായും സംഘം കൂടിക്കാഴ്ചകള് നടത്തുന്നുണ്ട്. കോൺഗ്രസ് എംപി ശശി തരൂരിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ പ്രതിനിധി സംഘം, പനാമ അസംബ്ലി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയ്ക്ക് യുദ്ധത്തിൽ താൽപ്പര്യമില്ലെന്നും എന്നാൽ ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഉത്തരവാദികളായവർ ശിക്ഷിക്കപ്പെടണമെന്നും ശ്രീ തരൂർ പറഞ്ഞു.