കൊയിലാണ്ടി സിൽക്ക് ബസാറിൽ വൻമരം കടപുഴകി വീണ് ദേശീയപാതയിൽ ഗതാഗത തടസ്സം. ബുധനാഴ്ച രാത്രി ഏഴരയ്ക്കാണ് മരം വീണത്.
അഗ്നിരക്ഷാസേന സംഭവ സ്ഥലത്ത് എന്നി മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. മരം വീഴുമ്പോൾ അതുവഴി പോകുകയായിരുന്ന
കാർ യാത്രക്കാരായ രണ്ട് പേർ അത്ഭുതകരമായാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. മരം വീഴുന്നത് കണ്ട യാത്രക്കാർ ഉടൻ തന്നെ കാർ സൈഡിലേക്ക് വെട്ടിച്ച് വാഹനത്തിൽ നിന്നും ഇറങ്ങി.കാറിന് കേട് പാട് പറ്റി. അപകടത്തിൽ ഒരു പോസ്റ്റ് തകർന്നിട്ടുണ്ട്. മരം വീണതിന്നെ തുടർന്ന് ദേശീയപാതയിൽ വൻ ഗതാഗാതകുരുക്കായിരുന്നു, വിവരം അറിഞ്ഞ് കൊയിലാണ്ടി പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. നാട്ടുകാരും മരം മുറിച്ച് മാറ്റുന്നതിൽ പങ്കാളികളായി.
