അജ്ഞാത ജീവി നന്തിക്കാരെ പരിഭ്രാന്തരാക്കുന്നു

 

നന്തി ബസാർ : നന്തി റെയിൽവേ ലൈനിന് സമീപം പുലിയെ പോലെ തോന്നിക്കുന്ന ജീവിയെ കണ്ടതായ വിവരത്തെ തുടർന്ന് പ്രദേശവാസികൾ പരിഭ്രാന്തിയിൽ. ചൊവ്വാഴ്ച രാത്രിയും അജ്ഞാത ജീവിയെ കണ്ടതായി വിവരമുണ്ട്. റെയിൽവേ ട്രാക്കിന് സമീപത്തെ വെള്ളക്കെട്ടിലൂടെ ജീവി പോയതായാണ് പ്രദേശവാസിയായ സ്ത്രീ കഴിഞ്ഞ ദിവസം പറഞ്ഞത്. പുലിയെന്ന് തോന്നിപ്പിക്കുന്ന വന്യ ജീവിയെയാണ് കണ്ടതെന്ന് അവർ ഉറപ്പിച്ച് പറഞ്ഞു.

അജ്ഞാത ജീവിയുടെ കാൽപ്പാടുകൾ ചിലയിടങ്ങളിൽ പതിഞ്ഞതായി നാട്ടുകാർ പറയുന്നു. റെയിൽവേ ട്രാക്കിന്റെ പടിഞ്ഞാറ് ഭാഗത്തേക്കാണ്  പോയതെന്നാണ് ആളുകൾ പറയുന്നത്. വനം വകുപ്പ് അധികൃതർ ഇവിടെ കൂട് സ്ഥാപിക്കണമെന്നാണ് ആവശ്യം.

Leave a Reply

Your email address will not be published.