മൂടാടി വെള്ളറക്കാട് റെയിൽവേസ്റ്റേഷൻ നിർത്തലാക്കാനുള്ള അധികാരികളുടെ തീരുമാനം പിൻവലിക്കണമെന്ന് മൂടാടിയിൽ ചേർന്ന ബഹുജന പ്രതിഷേധത്തിൽ ആവശ്യപ്പെട്ടു. – കോവിഡിന് മുമ്പേ ഓടിയ ട്രെയിനുകൾ പുന:സ്ഥാപിക്കാതെ സ്റ്റേഷൻ നഷ്ടത്തിലാണെന്ന് കാണിച്ച് പൂട്ടാനുള്ള തിരുമാനം മറ്റ് ഹാൾട്ടിംഗ് സ്റ്റേഷനുകൾ അടക്കാനുള്ള നീക്കത്തിൻ്റ ഭാഗമാണെന്ന് യോഗം ഉത്ഘാടനം ചെയ്ത പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ പറഞ്ഞു. യോഗത്തിൽ വൈസ് പ്രസിഡൻ്റ് ഷീജ പട്ടേരി അധ്യക്ഷത വഹിച്ചു. ആക്ഷൻ കമ്മിറ്റി കൺവീനർ പപ്പൻ മൂടാടി സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം എം.പി. ശിവാനന്ദൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ചൈത്ര വിജയൻ വാർഡു മെമ്പർ റഫീഖ് പുത്തലത്ത് പാർട്ടി നേതാക്കളായ രാമകൃഷ്ണൻ കിഴക്കയിൽ – കെ.സത്യൻ – എൻ.വി. എം സത്യൻ – രജീഷ് മാണിക്കോത്ത് -ചേനോത്ത് ഭാസ്കരൻ മാസ്റ്റർ – ടി.എം. കെ അരവിന്ദൻ – പി.വി.ഗംഗാധരൻ എന്നിവർ സംസാരിച്ചു ശക്തമായ തുടർ പ്രക്ഷോഭങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചു
Latest from Local News
അത്തോളി: ചെരിയേരി പറമ്പത്ത് ഷഹാന (29) അന്തരിച്ചു. ഭർത്താവ് :ഷമീം. പിതാവ് : പരേതനായ കളത്തും കണ്ടി ആലി. മാതാവ് :
അത്തോളി:കൊടശ്ശേരി ശാഖ മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച കുടംബ സംഗമവും അനുമോദനവും മണ്ഡലം പ്രസിഡന്റ് സാജിദ് കോറോത്ത് ഉദ്ഘാടനം ചെയ്തു.ശാഖ പ്രസിഡന്റ്
ഊരള്ളൂർ :വടക്കെ മലോൽ കേളുക്കുട്ടി നായർ (90) അന്തരിച്ചു. ഭാര്യ: മാളു അമ്മ. മക്കൾ: എം. പ്രകാശൻ (അരിക്കുളം ഗ്രാമ പഞ്ചായത്ത്
കൊടുവള്ളി: കിഴക്കോത്ത് പന്നൂർ വെളക്കന പറമ്പത്ത് അഹമ്മദ് കുട്ടി (90)അന്തരിച്ചു. ഭാര്യ: ആയിഷ. മക്കൾ: വി.പി.സിദ്ദീഖ് പന്നൂർ (സിറാജ് താമരശ്ശേരി ലേഖകൻ),
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 03 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ന്യൂറോളജി വിഭാഗം ഡോ:അനൂപ് കെ 5.00 pm