പന്തലായനി ബ്ലോക്ക് പഞ്ചായത്ത് എഡ്യു മീറ്റ് സംഘടിപ്പിക്കുന്നു. പുതിയ അധ്യയന വർഷം സർക്കാർ നടപ്പിലാക്കുന്ന വിദ്യാഭ്യാസ പരിഷ്കാരങ്ങളെ അധികരിച്ചാണ് മെയ് 28 ന് എഡ്യു മീറ്റ് പന്തലായനി ബ്ലോക്ക് പഞ്ചയത് വിപണ കേന്ദ്രത്തിലെ ആസാദിഹാളിൽ രാവിലെ 10 മണിക്ക് നടത്തുന്നത്. ഖാദർ കമ്മീഷൻ റിപ്പോർട്ട് വിദ്യാഭ്യാസ രംഗത്തുണ്ടാക്കാൻ പോകുന്ന ഗുണപരമായ മാറ്റങ്ങളെപ്പറ്റി പരിഷ്കരണ കമ്മറ്റി മെമ്പർ സിക്രട്ടറി കെ.സി. ഹരികൃഷ്ണൻ അവതരണം നടത്തും. പി.ടി.എ ഉൾപ്പെടെയുള്ള സ്കൂൾ സഹായകസമിതിയുടെ പ്രസക്തിയെപ്പറ്റി കെ.കെ. ശിവദാസൻ പേപ്പർ അവതരണം നടത്തും. വിദ്യാഭ്യാസ പ്രവർത്തകൻ കെ.ടി.രാധാകൃഷ്ണൻ മോഡറേറ്ററായി പ്രവർത്തിക്കും. തിരഞ്ഞെടുക്കപ്പെട്ട വിദ്യാഭ്യാസ പ്രവർത്തകരും,പി.ടി.എ പ്രസിഡണ്ടുമാരും , ഹെഡ്മാസ്റ്റർമാരും എഡ്യു മീറ്റിൽ പങ്കെടുക്കും. വിവിധ സംഘടനാ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ്, ചൈത്രവിജയൻ, കെ ജീവാനന്ദൻ,ബിന്ദു സോമൻ,
കെ,അഭിനീഷ്, എം പി രജുലാൽ, ബൽരാജ് എംജി,മധു കിഴക്കയിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു
Latest from Local News
ബാലിശമായ കാരണങ്ങൾ പറഞ്ഞു വടകര എംപിയും യുഡിഎഫിന്റെ സമുന്നത നേതാവുമായ ഷാഫി പറമ്പിൽ എംപിയെ തടയുകയും തെറി വിളിച്ചു ആക്ഷേപിക്കുകയും ചെയ്യുന്ന
കൊയിലാണ്ടി: നാടെങ്ങും ഓണാഘോഷത്തിന്റെ തിരക്കിലേക്ക്. കനത്ത മഴയെ വകവെക്കാതെയാണ് ഓണാഘോഷം. ആകര്‍ഷകമായ പൂക്കളവും ഓണ സദ്യയൊരുക്കിയും കൊയിലാണ്ടി കൊല്ലം ഗുരുദേവ കോളേജ്
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മൂടാടി യൂണിറ്റ് കളത്തിൽ കണ്ടി കുങ്കർ മാസ്റ്റർ അനുസ്‌മരണം അനുമോദനം എൻഡോവ്മെന്റ്റ് വിതരണവും 2025
കൊയിലാണ്ടി സി.പി.ഐ നേതാവായിരുന്ന ടി.എം കുഞ്ഞിരാമൻ നായരെ അനുസ്മരിച്ചു. കൊയിലാണ്ടി സാംസ്കാരിക നിലയത്തിൽ നടന്ന അനുസ്മരണ പരിപാടി സി.പി.ഐ സംസ്ഥാന കൗൺസിലംഗം
കൊടുവള്ളി: പടനിലം കുമ്മങ്ങോട്ട് ചോയിക്കുട്ടി (80) അന്തരിച്ചു. (റിട്ട. കെ എസ്.ആർ.ടി.സി. ഡ്രൈവർ). ഭാര്യ ജാനകി. മക്കൾ രാജീവ് (ഡ്രഗ്സ് കൺട്രോൾ