കുട്ടികളുടെ സുരക്ഷിതത്വം സ്‌കൂളുകളില്‍ ഉറപ്പാക്കണമെന്നും ഈ മാസം 30-നകം സ്‌കൂള്‍ ശുചീകരണം പൂര്‍ത്തിയാക്കണമെന്നും മന്ത്രി വി ശിവൻകുട്ടി

കുട്ടികളുടെ സുരക്ഷിതത്വം സ്‌കൂളുകളില്‍ ഉറപ്പാക്കണമെന്നും ഈ മാസം 30-നകം സ്‌കൂള്‍ ശുചീകരണം പൂര്‍ത്തിയാക്കണമെന്നും മന്ത്രി വി ശിവൻകുട്ടി. ഈ അധ്യയന വര്‍ഷം മുതല്‍ പഠനരീതിയില്‍ അടക്കം മാറ്റം കൊണ്ടുവന്നിട്ടുണ്ടെന്നും സമ്മര്‍ദ്ദരഹിതമായ അക്കാദമിക് വര്‍ഷമാകും ഇത്തവണത്തേതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പാങ്ങോട് എല്‍ പി സ്‌കൂളില്‍ സ്‌കൂള്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി വി ശിവന്‍കുട്ടി.

ഇത്തവണ ആദ്യത്തെ രണ്ടാഴ്ച പുനര്‍വായനയാണ്. കഴിഞ്ഞ തവണ പഠിച്ചത് ഒന്നുകൂടി റിവൈസ് ചെയ്യുന്നതാണിത്. ഒപ്പം എല്ലാ ദിവസവും സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങള്‍ക്കും പ്രത്യേകം സമയം നീക്കിവെക്കും. ലഹരി ഉള്‍പെടെയുള്ള വിഷയങ്ങളില്‍ കുട്ടികള്‍ക്ക് അവബോധം നല്‍കും. പാഠ്യേതര വിഷയങ്ങള്‍ക്കും ഇത്തവണ മുതല്‍ കൂടുതല്‍ പ്രാധാന്യം നല്‍കും. കുട്ടികള്‍ക്ക് മാനസിക സമ്മർദം ഉണ്ടാകാന്‍ പാടില്ല. കൂടുതല്‍ മാര്‍ക്ക് വാങ്ങുന്നതിന് വേണ്ടി കുട്ടികള്‍ക്ക് മുകളില്‍ സമ്മര്‍ദം ഉണ്ടാകാന്‍ പാടില്ല.

Leave a Reply

Your email address will not be published.