കനത്ത കാറ്റിൽ പാലത്ത് വൻ കൃഷി നാശം: 282 നേന്ത്രവാഴകൾ നശിച്ചു

ചേളന്നൂർ: പാലത്ത് അഞ്ച് കർഷകരൂടെ കൂട്ടായ്മയിൽ മനക്കൽതാഴംവയലിൽ കൃഷി ചെയ്യുന്ന 700 നേന്ത്രവാഴകളിൽ തിങ്കളാഴ്ച രാത്രിയുണ്ടായ കാറ്റിലാണ് കുലച്ച 282 വാഴകൾ പൊട്ടി വീണ് നശിച്ചത്. കർഷകശ്രീ പുരസ്ക്കാരം നേടിയ യു വി എം രവീന്ദ്രൻ, എ. രജീഷ്, രാജേഷ് എം.എസ്, വിപീഷ് എം.രതീഷ് എ.ടി എന്നീ മാതൃക കർഷകരുടെ കൂട്ടായ്മയിലുണ്ടാക്കുന്ന ജൈവ നേന്ത്രവാഴ കൃഷിയാണ് നശിച്ചത്.

വെള്ളം കയറാതെ നല്ല രീതിയിൽ കൃഷി നടക്കുന്ന ഏക്കറുകളോളം വരുന്ന മനക്കൽതാഴംവയലിൽ അപ്രതീക്ഷിതമായി വന്ന ചുഴലികാറ്റാണ് തങ്ങളെ ചതിച്ചെന്ന് കർഷകർ പറയുന്നു. കപ്പ, കൂർക്കൽ ഇടവിള പച്ചക്കറികൾ ചീര, വെള്ളരി, കയ്പ, പയർ, ഇളവൻ തുടങ്ങി മാതൃക കൃഷി ചെയ്യുന്ന ഇവരുടെ കർക്കിടക ചേമ്പ് കൃഷി പ്രസിദ്ധമാണ്. സാങ്കേതിക തടസ്സങ്ങളാൽ പ്രധാനമന്ത്രി ഫസൽ ഭീമ യോജന ഇൻഷുറൻസ് ചെയ്യാൻ സാധിച്ചിട്ടില്ലെന്നു ഈകർഷകർ പറയുന്നു. ഒന്നര ലക്ഷത്തോളം രൂപ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. നൗഷീർ, വാർഡ്മെമ്പർ ശ്രീകല ചുഴലി പ്പുറത്ത് എ.ഡി സി. മെമ്പർ വിജയൻ കരിങ്ങാളി എന്നിവർ സ്ഥലം സന്ദർശിച്ചു.

Leave a Reply

Your email address will not be published.

Previous Story

പ്രളയ സാധ്യത മുന്നറിയിപ്പ്

Next Story

മുതിർന്ന പൗരന്മാരുടെ പെൻഷൻ കാലോചിതമായി പരിഷ്കരിക്കണം: സീനിയർ സിറ്റിസൺ സ് ഫോറം

Latest from Local News

പുസ്തക ചാലഞ്ചുമായി മേപ്പയ്യൂർ ബ്ലൂമിംഗ് ആർട്സ്

മേപ്പയ്യൂർ: വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി ബ്ലൂമിംഗ് ആർട്സ് ലൈബ്രറിയിൽ പുസ്തക ചാലഞ്ചിന് തുടക്കമായി. എം.കെ. കുഞ്ഞമ്മത് ബ്ലൂമിംഗ് ലൈബ്രറിയിലേക്ക് 7500 രൂപയുടെ

കൊയിലാണ്ടി ലയൺസ് ക്ലബ്ബ് 2025-26 വർഷത്തെ ഭാരവാഹികൾ സ്ഥാനമേറ്റു

നാല് പതിറ്റാണ്ടുകളായി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായ കൊയിലാണ്ടി ലയൺസ് ക്ലബ്ബിൻ്റെ 2025-26 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഹാളിൽ

ലയൺസ് ഡിസ്ട്രിക്റ്റ് 318 E 2025-26 വർഷത്തെ ഹോട്ടൽ മാനേജ്മെന്റ് കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

ലയൺസ് ഡിസ്ട്രിക്റ്റ് 318 E യുടെ 2025-26 വർഷത്തെ യൂത്ത് എംപവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ, 2025

നോർക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സാന്ത്വന അദാലത്ത് 2025 ജൂലൈ 21ന് കൊയിലാണ്ടി ടൗൺ ഹാളിൽ

നോർക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സാന്ത്വന അദാലത്ത് 2025 ജൂലൈ 21ാം തീയതി രാവിലെ 10 മണി മുതൽ 3 മണി

ഏഞ്ഞിലാടി മുസ്സയുടെ 18ാം ചരമവാർഷികത്തോടനുബന്ധിച്ച് പയ്യോളി ശാന്തി പാലിയേറ്റിവ് ക്ലിനിക്കിന് ഭക്ഷ്യധാന്യ കിറ്റും ഡയാലിസ് രോഗികൾക്കുള്ള ധനസഹായവും വിതരണം ചെയ്തു

പ്രമുഖ കോൺഗ്രസ്സ് നേതാവും കാട്ടാംമ്പള്ളി സമരഭടനുമായിരുന്ന ഏഞ്ഞിലാടി മുസ്സയുടെ 18ാം ചരമവാർഷികത്തോടനുബന്ധിച്ച് പയ്യോളി ശാന്തി പാലിയേറ്റിവ് ക്ലിനിക്കിന് ഭക്ഷ്യധാന്യ കിറ്റും, ഡയാലിസ്