സംസ്ഥാനത്ത് ഇന്നും കനത്ത മഴക്ക് സാധ്യത

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുകയാണ്. അടുത്ത 3 മണിക്കൂറിൽ 11 ജില്ലകളിൽ ഇടിമിന്നലോടെ മഴയ്ക്കും 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും.  മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ  ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 

ബംഗാൾ ഉൾക്കടലിന് മുകളിലായി ഇന്ന് മറ്റൊരു ന്യൂനമർദ്ദം കൂടി രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.   സംസ്ഥാനത്ത് കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂർ, മലപ്പുറം, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും, മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ, വയനാട്, കോട്ടയം, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകിയിട്ടുണ്ട്.

കേരള തീരത്ത് 28ന് രാത്രി 8.30 വരെ 3.5 മുതൽ 4.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. 

Leave a Reply

Your email address will not be published.

Previous Story

മൂരാട് പാലം സമീപ റോഡിൽ വിള്ളൽ

Next Story

കനത്ത കാറ്റിലും മഴയിലും കോഴിക്കോട് ജില്ലയില്‍ കെഎസ്ഇബിക്ക് ഉണ്ടായത് 1.25 കോടിയുടെ നഷ്ടം

Latest from Local News

വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി കെ.എം.എസ് ലൈബ്രറി ബാലവേദി കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടി “മൊബൈലുമായി എങ്ങനെ കൂട്ടുകൂടാം” എന്ന വിഷയത്തിൽ ബോധവത്ക്കരണ പരിപാടി നടത്തി

വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി കെ.എം.എസ് ലൈബ്രറി ബാലവേദി കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടി “മൊബൈലുമായി എങ്ങനെ കൂട്ടുകൂടാം” എന്ന വിഷയത്തിൽ ബോധവത്ക്കരണ പരിപാടി

വായനാപക്ഷാചരണത്തിന്റെ ഭാഗമായി മേലൂർ കെ.എം.എസ്. ലൈബ്രറിയിൽ കെ. ദാമോദരൻ അനുസ്മരണം സംഘടിപ്പിച്ചു

വായനാപക്ഷാചരണത്തിന്റെ ഭാഗമായി മേലൂർ കെ.എം.എസ്. ലൈബ്രറിയിൽ കെ. ദാമോദരൻ അനുസ്മരണം സംഘടിപ്പിച്ചു. ചടങ്ങ് ജില്ല ലൈബ്രറി കൗൺസിൽ അംഗം കരിമ്പനക്കൽ ദാമോദരൻ

കോട്ടയം മെഡിക്കൽ കോളേജ് അപകടം; മേപ്പയൂരിൽ കോൺഗ്രസിന്റെ പ്രതിഷേധ പ്രകടനവും സദസും സംഘടിപ്പിച്ചു

മേപ്പയൂർ: കോട്ടയം മെഡിക്കൽ കോളേജിൽ ഉണ്ടായ അപകടത്തിൽപ്പെട്ട സ്ത്രീയെ രക്ഷിക്കാനുള്ള ശ്രമത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ്ജ് കാട്ടിയ നിരുത്തരവാദിത്വത്തെതിരെ മേപ്പയൂർ മണ്ഡലം

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 04 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 04 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ:മുസ്തഫ മുഹമ്മദ്‌ (8:00