ചങ്ങരംവെള്ളിയിലെ ചെറുകുന്നുമ്മല്‍ പ്രഭാകരൻ നായർ (62) വീട്ടിൽ നിന്നും ഷോക്കേറ്റ് മരിച്ചു. തിങ്കളാഴ്ച്ച വൈകീട്ട് 6.30 തോടെയാണ് സംഭവം. വീട് പണി നടക്കുന്നതിനിടെയാണ് ഷോക്കേറ്റത്. ഉടൻ മേപ്പയ്യൂർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോഴിക്കോട് കോർപ്പറേഷൻ റിട്ട: ജീവനക്കാരനായിരുന്നു. പരേതരായ കുഞ്ഞികൃഷ്ണൻ നായരുടെയും ചിരുതേയി അമ്മയുടെയും മകനാണ്. ഭാര്യ ഓമന. മക്കൾ: അനുപമ (ഫുഡ് ആൻഡ് സേഫ്റ്റി പേരാമ്പ്ര), പ്രീന, പ്രനീഷ് (മാരുതി വർക്ക്ഷോപ്പ് കണ്ണൂർ). മരുമക്കൾ: രഞ്ജിത്ത് കാഞ്ഞിക്കാവ് (എൽഐസി ഏജൻ്റ് കൊയിലാണ്ടി), ലിനീഷ് (കുന്നത്തറ), സഹോദരൻ: ഗംഗാധരൻ (റിട്ട: കെ.എസ്.ഇ.ബി കുറ്റ്യാടി). സംസ്കാരം ചൊവ്വ ഉച്ചക്ക് വിട്ടു വളപ്പിൽ.
Latest from Local News
മേപ്പയ്യൂർ: ഈ മാസം 31, ഫെബ്രുവരി 1, 2 തിയ്യതികളിൽ കോഴിക്കോട് കെ.എം സീതിസാഹിബ് നഗറിൽ വെച്ച് നടക്കുന്ന എസ്. ടി
ദില്ലിയിൽ നടന്ന റിപ്പബ്ലിക് ദിന പരിപാടിയിൽ ഖാദി വസ്ത്ര നിർമ്മാതാക്കളെ ആദരിച്ചപ്പോൾ ചേമഞ്ചേരിക്കും അഭിമാന നിമിഷം. കോഴിക്കോട് സർവ്വോദയ സംഘത്തിന് കീഴിൽ
അറിവിന്റെ കരുത്തിൽ റിപ്പബ്ലിക് ദിനാഘോഷം. പയ്യോളി നഗരസഭ ലൈബ്രറിയിലെ പുസ്തക ലോകത്തേക്ക് ഇനി പയ്യോളി പോലീസും. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ,
കോമത്ത് കര കണ്ടോത്ത് മീത്തൽ രാഘവൻ നായർ (83) (ഇടവനതാഴ) അന്തരിച്ചു. പരേതരായ കൊളപ്പേരി ചെറിയോ മന നായരുടെയും മാധവി അമ്മയുടെയും
കൈൻഡ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ ഒത്തിരിപ്പ് എന്ന പേരിൽ ത്രിതല പഞ്ചായത്തുകളിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ ഒത്തുചേരൽ സംഘടിപ്പിച്ചു. കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ







