സിയസ്കോ – അഭയം പദ്ധതി : 12ാ മത് വീടിന് തറക്കല്ലിട്ടു

കോഴിക്കോട്:സിയസ്കൊ അഭയം പദ്ധതിയുടെ ഭാഗമായി 12ാമത് വീടിന് തറക്കല്ലിടൽ കർമ്മം നടത്തി. നല്ലളം ഫാമിലി പാലസ് ഓഡിറ്റോറിയം റോഡിൽ മുല്ല വീട്ടിൽ മുഹമ്മദ് റോഡ് ചിറ്റനാരി പറമ്പിൽ നിർധന കുടുംബത്തിന് വീട് നിർമ്മിക്കുന്നതിനായി തറയിടൽ കർമ്മം യുവ സംരംഭകനും സാൽപീഡോ ഡയറക്ടർ ടി പി നാസിം ബക്കർ നിർവ്വഹിച്ചു. സിയസ്കോ പ്രസിഡണ്ട് സി.ബി.വി.സിദ്ദീഖ് അദ്ധ്യക്ഷത വഹിച്ചു.

സിയസ്കൊ ജനറൽ സിക്രട്ടറി എം.വി. ഫസൽ റഹ്മാൻ, വൈസ് പ്രസിഡണ്ടുമാരായ കെ. നൗഷാദ് അലി, കെ. കെ. മുസ്തഫ, ടീ.പി ഇമ്രാൻ, അഭയം ചെയർമാൻ ബാബു കെൻസ, കൺവീനർ പി.എം. മെഹബൂബ്, ബി.വി മാമുകോയ, പി.എൻ. വലിദ്, ആദം കാതിരിയകം, ഇ.വി. മാലിക്ക്, കെ വി ബാരക്, സി. ഇ.വി ഗഫൂർ, എ. എം അഫ്സൽ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.