ബംഗാൾ ഉൾകടലിൽ ഒഡിഷ തീരത്തിനു സമീപം ന്യുന മർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യത ഉണ്ടെന്നും വകുപ്പ് റിപ്പോർട്ട് ചെയ്യുന്നു. അറബികടലിൽ കേരള തീരത്ത് പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതിനാൽ കേരളത്തിലും 30 വരെ ശക്തമായ മഴയും കാറ്റും തുടരുമെന്നും അറിയിപ്പിലുണ്ട്.