കെ.എം എസ്. ലൈബ്രറി മേലൂർ ബാലവേദി നേതൃത്വത്തിൽ രണ്ടു ദിവസത്തെ വർണ്ണക്കൂടാരം ക്യാമ്പിന് തുടക്കമായി

വർണ്ണക്കൂടാരം 2025-കെ.എം എസ്. ലൈബ്രറി മേലൂർ ബാലവേദിനേതൃത്വത്തിൽ 2 ദിവസത്തെ വർണ്ണക്കൂടാരം ക്യാമ്പിന് തുടക്കമായി. ക്യാമ്പ് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ബാബുരാജ് ഉദ്ഘാടനം ചെയ്തു.  ബ്ലോക്ക് പരിധിയിലെ മികച്ച ഹരിത ഗ്രന്ഥാലയമായി തെരഞ്ഞെടുക്കപ്പെട്ട ലൈബ്രറിക്കുള്ള ഉപഹാരം സെക്രട്ടരി പി.സി. സുരേഷ് ഏറ്റുവാങ്ങി. സ്വാഗത സംഘം ചെയർമാൻ ശ്രീ എ.പി. ഉണ്ണികൃഷ്ണൻ അധ്യക്ഷനായ ചടങ്ങിന് സ്വാഗത സംഘം കൺവീനർ ജി. ആർ സജിത്ത് സ്വാഗതം പറഞ്ഞു.

ലൈബ്രറി കൗൺസിൽ അംഗം വേണുമാസ്റ്റർ വിശദീകരണം നടത്തി. മാജിക്കിൻ്റെ രസതന്ത്രം ജയചന്ദ്രൻമാസ്റ്ററും സംഗീതത്തിൻ്റെ കൂട്ടുകാർ – രവി കൊടക്കാട്ടും കഥ പറയുമ്പോൾ – മധു മാസ്റ്റർ, സുംബാ ഡാൻസ് പല്ലവി ടീച്ചറും നേതൃത്വം നൽകി.

രണ്ടാം ദിവസം മൊബൈലുമായി എങ്ങനെ കൂട്ടുകൂടാം അഖിൽ ചന്ദ്രൻ മാസ്റ്ററും, ജീവിതം തന്നെ ലഹരി ശ്രീലേഖയും ഒറിഗാമി ഗിരീഷ് ബാബു മാസ്റ്ററും, നമുക്കു നാടകം കളിക്കാം- കെ. കെ രാജീവൻ – വിനോദ് മണിയൂരും നേതൃത്വം നൽകും. സമാപന പരിപാടി ജില്ലാ ലൈബ്രറി കൗൺസിൽ അംഗം മനോജ് ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published.