കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കാൻ ടൗണിന്റെ വിവിധ ഭാഗങ്ങളിൽ റോഡിൽ കുഴിയെടുത്തതിൻ്റെ ഫലമായുണ്ടായ ഗതാഗത പ്രശ്നത്തിന് പരിഹാരം കാണാൻ നടപടി വേണമെന്ന് കൊയിലാണ്ടി മർച്ചൻ്റ് അസോസിയേഷൻ ആവശ്യപ്പെട്ടു. റോഡരയിലെ കുഴികളും ചാലുകളും കാരണം പൊതുജനങ്ങളും വ്യാപാരികളും ഏറെ പ്രയാസം നേരിടുകയാണ്
മഴക്കാലത്ത് ദുരിതം ഇരട്ടിയായി. കൂടി കിടക്കുന്ന മണ്ണ് എടുത്ത് നീക്കി റോഡുകളുടെ വശങ്ങൾ സഞ്ചാര യോഗ്യമാക്കണമെന്നാവശ്യപെട്ടാണ് കൊയിലാണ്ടി മർച്ചന്റ് അസോസിയേഷൻ കേരള വാട്ടർ അതൊറിറ്റി
ഏ ഇ ക്ക് നിവേദനം നൽകിയത്. പ്രസിഡന്റ്
കെ. കെ നിയാസ് നിവേദനം കൈമാറി. കെ. ബാബു , പി. പി ബാബു, യൂ. അസീസ് എന്നിവർ പങ്കെടുത്തു.
