ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച സമ്മര്‍ കോച്ചിങ് ക്യാമ്പ് സമാപിച്ചു. ഏപ്രില്‍ മൂന്ന് മുതല്‍ ജില്ലയിലെ 30 കേന്ദ്രങ്ങളിലാണ് ക്യാമ്പ് നടന്നത്. ഫുട്ബോള്‍, ബാസ്ക്കറ്റ്ബോള്‍, ബാഡ്മിന്റണ്‍, ജിംനാസ്റ്റിക്സ്, ചെസ്, വോളിബോള്‍, ബോക്സിങ്, തയ്കോണ്‍ഡോ, ടേബിള്‍ ടെന്നിസ്, സ്കേറ്റിങ്, സ്വിമ്മിങ് എന്നീ ഇനങ്ങളിലായിരുന്നു പരിശീലനം. ലഹരിക്കെതിരായ ‘കിക്ക് ഡ്രഗ്സ്, സേ യെസ് ടു സ്പോര്‍ട്സ്’ എന്ന ക്യാമ്പയിനോടനുബന്ധിച്ച് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തിയ ക്യാമ്പുകളില്‍ 1600ഓളം കുട്ടികള്‍ പങ്കെടുത്തു.
സമാപന സമ്മേളനം സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് ടി പി ദാസന് ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ രാജഗോപാല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രപു പ്രേംനാഥ്, എക്സിക്യൂട്ടീവ് അംഗം ഇ കോയ, ഫുട്ബോള്‍ അസോസിയേഷന് സെക്രട്ടറി സാജേഷ് കുമാര്‍, ഷിനു തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വിജയം നേടിയ സ്പോര്‍ട്സ് കൗണ്‍സില്‍ ബാഡ്മിന്റണ്‍ അക്കാദമിയിലെ കായിക താരങ്ങളെ ചടങ്ങില്‍ ഉപഹാരം നല്കി ആദരിച്ചു.
Latest from Local News
പെരുവട്ടൂർ എൽ പി സ്കൂളിൽ വെച്ച് നടന്ന കെ.പി.എം.എസ്.എം ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. സമാപന
കൊയിലാണ്ടി : ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും മഹാത്മാ ഗാന്ധിയുടെ പേര് വെട്ടി മാറ്റി തൊഴിലുറപ്പു പദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര
കൊയിലാണ്ടി: കുറുവങ്ങാട് സെൻട്രൽ തെരുവത്ത് കണ്ടി (ബിന്ദു നിലയം) പത്മാവതി അമ്മ (86)(റിട്ട: അധ്യാപിക കുറുവങ്ങാട് സെൻട്രൽ യു പി സ്കൂൾ)
കൊയിലാണ്ടി: കൊയിലാണ്ടിയിലെ ഏറ്റവും വലിയ കായിക മേളയായ എ.കെ.ജി ഫുട്ബോൾ മേളയ്ക്കായി കൊയിലാണ്ടി ഒരുങ്ങി. 44 -ാമത് എ.കെ.ജി ഫുട്ബോൾ മേളയുടെ
മേപ്പയൂർ – ജനതാദൾ നേതാവും – കലാസാംസ്കാരിക സഹകരണ രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന കൊഴുക്കല്ലൂരിലെ എ എം കുഞ്ഞിരാമന്റെ ചരമദിനം വിപുലമായ







