സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യയിൽ (SBI) ഓഫീസർ തസ്തികളിലെ (സർക്കിൾ ബേ​സ്ഡ് ഓ​ഫി​സ​ർ​) നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം

സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യയിൽ (SBI) ഓഫീസർ തസ്തികളിലെ (സർക്കിൾ ബേ​സ്ഡ് ഓ​ഫി​സ​ർ​) നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. വി​വി​ധ സം​സ്ഥാ​നങ്ങളിലും കേ​​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങളി​ലു​മായി ആ​കെ 2964 ഒ​ഴി​വു​ക​ളു​ണ്ട്. അപേക്ഷ നൽകാനുള്ള അവസാന തീയതി മേയ് 29. കേ​ര​ള​വും ല​ക്ഷ​ദ്വീ​പും ഉ​ൾപ്പെ​ട്ട തി​രു​വ​ന​ന്ത​പു​രം സ​ർ​ക്കി​ളി​ൽ116 ഒ​ഴി​വു​ണ്ട്.  48,480 മുതൽ 85,920 രൂ​പ വരെയാണ് ശമ്പളം. ഡി.​എ, എ​ച്ച്.​ആ​ർ.​എ, സി.​സി.​എ, ചി​കി​ത്സ​സ​ഹാ​യം, പെ​ൻ​ഷ​ൻ അ​ട​ക്ക​മു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ളു​മു​ണ്ട്. ജൂനി​യ​ർ മാ​നേ​ജ്മെ​ന്റ് ഗ്രേ​ഡി​ൽ ഓ​ഫി​സ​റാ​യാണ് നി​യ​നം.

അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദമോ ത​ത്തു​ല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. ഇ​ന്റ​ഗ്രേ​റ്റ​ഡ് ഡ്യൂ​വ​ൽ ഡി​​ഗ്രി, മെ​ഡി​ക്ക​ൽ, എ​ൻ​ജി​നീ​യ​റി​ങ് ബി​രു​ദം, ചാ​ർ​ട്ടേ​ർ​ഡ് അ​ക്കൗ​ണ്ട​ന്റ്, കോ​സ്റ്റ് അ​ക്കൗ​ണ്ട​ന്റ് യോ​ഗ്യ​ത​യു​ള്ള​വ​രെ​യും പ​രി​ഗ​ണി​ക്കും. ഓ​ൺ​ലൈ​ൻ പ​രീ​ക്ഷ, സ്ക്രീ​നി​ങ്, ഇ​ന്റ​ർ​വ്യൂ, പ്രാ​ദേ​ശി​ക ഭാ​ഷാ പ​രി​ജ​ഞാ​ന പ​രീ​ക്ഷ എ​ന്നി​ങ്ങ​നെ വിവിധ ഘ​ട്ട​ങ്ങ​ളാ​യി​ട്ടാ​ണ് തിര​ഞ്ഞെ​ടു​പ്പ്. കേ​ര​ള​ത്തി​ൽ ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, ക​ണ്ണൂ​ർ, കൊ​ല്ലം, കോ​ട്ട​യം, കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട്, തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ർ, ല​ക്ഷ​ദ്വീ​പി​ൽ ക​വ​ര​ത്തി എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ളു​ണ്ടാ​വും. പ്രാ​യ​പ​രി​ധി 30.4.2025ൽ 21-30 ​വ​യ​സ്സ്. 1995 മേ​യ് ഒ​ന്നി​ന് മു​മ്പോ 2004 ഏ​പ്രി​ൽ 30ന് ​ശേ​ഷ​മോ ജ​നി​ച്ച​വ​രാ​ക​രു​ത്. സം​വ​ര​ണ വി​ഭാ​ഗ​ക്കാ​ർ​ക്കും വി​മു​ക്ത​ഭ​ട​ന്മാ​ർ​ക്കും ഇ​ള​വു​ണ്ട്. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ റി​ക്രൂ​ട്ട്മെ​ന്റ് വി​ജ്ഞാ​പ​നം https://bank.sbi/web/careers/current-openings ൽ ലഭ്യമാണ്.

Leave a Reply

Your email address will not be published.

Previous Story

ഊട്ടിയിൽ മരം വീണ് മലയാളിയായ 15 വയസ്സുകാരന്‍ മരിച്ചു

Next Story

ഐ.ബി ഉദ്യോഗസ്ഥയുടെ മരണം;പ്രതി സുകാന്ത് സുരേഷിന് മുൻകൂർ ജാമ്യമില്ല

Latest from Local News

കാലിക്കറ്റ് സർവകലാശാലാ എം.എഡ്. പ്രവേശനം 2025 വെയ്റ്റിംഗ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സർവകലാശാലയുടെ 2025 – 26 അധ്യയന വര്‍ഷത്തെ എം.എഡ്  പ്രവേശനത്തിനുള്ള വെയ്റ്റിംഗ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് നില സ്റ്റുഡന്റ്

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 14 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 14 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.മാനസികാരോഗ്യ വിഭാഗം ഡോ.ലിൻഡ.എൽ.ലോറൻസ് ( 6.00 PM

ഷാഫി പറമ്പിൽ എംപി ആശുപത്രി വിട്ടു; തുടർ ചികിത്സയ്ക്കായി ബുധനാഴ്ച വീണ്ടും എത്തും

കോഴിക്കോട് : പൊലീസ് മർദനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷാഫി പറമ്പിൽ എംപി ആശുപത്രി വിട്ടു. മർദനത്തിൽ ഷാഫിയുടെ മൂക്കിന്‍റെ ഇടത് വലത്

വടകര-വില്യാപ്പള്ളി-ചേലക്കാട് റോഡ്: വടകര റീച്ചിലെ മാര്‍ക്കിങ് പൂര്‍ത്തിയായി

വടകര-വില്യാപ്പള്ളി-ചേലക്കാട് റോഡ് പ്രവൃത്തിയുടെ ആദ്യഘട്ടമായി സ്ഥലത്തിന്റെ മാര്‍ക്കിങ് നടത്തി. വടകര അഞ്ചുവിളക്ക് മുതല്‍ അക്ലോത്ത്‌നട വരെ 2.6 കിലോമീറ്റര്‍ റോഡിന്റെ ഇരുഭാഗങ്ങളിലുമാണ്

ഷാഫി പറമ്പിലിനെതിരായ ആക്രമണത്തിനു പിന്നിൽ സിപിഎം സന്തത സഹചാരികളായ പോലീസ്: യുഡിഎഫ്

സിപിഎം നേതാക്കളുടെ സന്തത സഹചാരികളായ പോലീസുകാരാണ് ഷാഫി പറമ്പിൽ എംപിക്കെതിരായ ആക്രമണത്തിന് പിന്നിലെന്ന് കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത്