ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് കടല്‍ രക്ഷാപ്രവര്‍ത്തനത്തിന് ദിവസവേതനാടിസ്ഥാനത്തില്‍ റെസ്‌ക്യൂ ഗാര്‍ഡുമാരെ നിയമിക്കുന്നു

ട്രോളിങ് നിരോധന കാലയളവില്‍ (ജൂണ്‍ ഒമ്പത് മുതല്‍ ജൂലൈ 31 വരെ) ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് കടല്‍ രക്ഷാപ്രവര്‍ത്തനത്തിന് ദിവസവേതനാടിസ്ഥാനത്തില്‍ റെസ്‌ക്യൂ ഗാര്‍ഡുമാരെ നിയമിക്കും. അപേക്ഷകര്‍ രജിസ്‌റ്റേഡ് മത്സ്യത്തൊഴിലാളികളും 20നും 45നും ഇടയില്‍ പ്രായമുള്ളവരും ഗോവ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്‌സില്‍നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയവരും ഏത് പ്രതികൂല കാലാവസ്ഥയിലും കടലില്‍ നീന്താന്‍ ക്ഷമതയുള്ളവരും ആയിരിക്കണം. ഈ മേഖലയില്‍ പരിചയമുള്ളവര്‍ക്കും കോഴിക്കോട് ജില്ലയിലെ സ്ഥിരതാമസക്കാര്‍ക്കും 2018ലെ പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ക്കും മുന്‍ഗണന ഉണ്ടാകും.
താല്‍പര്യമുള്ളവര്‍ വെസ്റ്റ് ഹില്ലിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ മെയ് 29ന് രാവിലെ 10.30ന് ബയോഡാറ്റ, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, യോഗ്യത തെളിയിക്കുന്ന രേഖകള്‍ എന്നിവ സഹിതം വാക്-ഇന്‍ ഇന്റര്‍വ്യൂവിനെത്തണം. ഫോണ്‍: 0495 2414074.

Leave a Reply

Your email address will not be published.

Previous Story

30-ാം വാർഡ് കുടുംബ സംഗമവും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു

Next Story

ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ല; കോര്‍പ്പറേഷന്‍ പരിധിയിലെ സ്‌കൂളുകള്‍ തുറക്കേണ്ടെന്ന് ജില്ലാ കലക്ടര്‍

Latest from Local News

മുസ്ലിം ലീഗ് നേതാവും പേരാമ്പ്രയിലെആദ്യകാല വ്യാപാരിയുമായ മുളിയങ്ങൽ ആർ. കെ മൂസ അന്തരിച്ചു

പേരാമ്പ്ര: മുസ്ലിം ലീഗ് നേതാവും പേരാമ്പ്രയിലെആദ്യ കാല വ്യാപാരിയുമായ മുളിയങ്ങൽ ആർ. കെ മൂസ(78) അന്തരിച്ചു. ഭാര്യ. ഫാത്തിമ. മക്കൾ.മുംതാസ്, ആർ

സ്കൂൾ പ്രവേശന കവാടം ഉദ്ഘാടനം ചെയ്തു

അത്തോളി ഗ്രാമപഞ്ചായത്ത് ഫണ്ടിൽ ജി.എൽ.പി സ്കൂളിൽ നിർമ്മിച്ച അടിസ്ഥാന സൗകര്യ വികസനവും ചുറ്റുമതിൽ, പ്രവേശന കവാടവും ഗെയിറ്റും പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുരാജൻ

മുഖ്യമന്ത്രിയെ അവഹേളിച്ചതിന് ലിഗ് പ്രവർത്തകനെ അറസ്റ്റ് ചെയ്തു

കൊയിലാണ്ടി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സമൂഹ മാധ്യമത്തിലൂടെ അവഹേളിച്ചു വെന്ന പരാതിയിൽ ചേമഞ്ചേരിയിലെ മുസ്ലിം ലീഗ് നേതാവ് സാദിഖ് അവീറിനെ വടകര

മുചുകുന്ന് എസ്.എ.ആര്‍.ബി.ടി.എം ഗവ. കോളേജിൽ സീറ്റൊഴിവ്

കൊയിലാണ്ടി: മുചുകുന്ന് എസ്.എ.ആര്‍.ബി.ടി.എം ഗവ. കോളേജിൽ എം.കോം ഫിനാന്‍സ്, എം.എസ്.സി ഫിസിക്സ് കോഴ്സുകളില്‍ എസ്.ടി കാറ്റഗറിയില്‍ ഒഴിവുണ്ട്. ക്യാപ് രജിസ്ട്രേഷന്‍ ഉള്ള